ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവെച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും

ന്യൂഡല്‍ഹി: (04.01.2019 kvartha.com) ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ രാജി വെച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമായിരുന്നു അജയ് മാക്കന്‍ രാജി പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അജയ് മാക്കന്റെ രാജിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. എന്നാല്‍ മാക്കന്‍ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

National, Congress, Ajay Makan

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ അജയ് മാക്കന്റെ രാജി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അന്ന് വാര്‍ത്ത നിഷേധിച്ചിരുന്നു. രോഗകാരണങ്ങളാല്‍ മാക്കന്‍ താല്‍ക്കാലികമായി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

2017ല്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിട്ടപ്പോള്‍ അജയ് മാക്കന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ എതിരാളിയായ ആം ആദ്മി പാര്‍ട്ടിയുമായി അടുത്തിടെ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതില്‍ മാക്കന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Three months ago, the Congress had denied reports of Mr Maken's resignation and had said he had "temporarily stepped down" because of a health problem.

Keywords: National, Congress, Ajay Makan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?