തായ് ലന്റില്‍ ചികില്‍സയ്ക്ക് പോയ യുവാവിന് യു എ ഇ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

ദുബൈ: (12.01.2019 kvartha.com) തായ് ലന്റില്‍ ചികില്‍സയ്ക്ക് പോയ എമിറേറ്റിക്ക് യു എ ഇ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണത്തെ തള്ളി ദുബൈ ആരോഗ്യ വകുപ്പ്. ഔദ്യോഗീക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.

ചികില്‍സയ്ക്ക് പോയ ആള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വീഡിയോ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Emirati not denied entry into UAE after Thailand trip

ജനങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുന്‍ ഗണന. എവിടെയാണോ മതിയായ ചികില്‍സ ലഭ്യമാകുന്നത് ജനങ്ങള്‍ക്ക് അവിടെ ചികില്‍സ തേടാവുന്നതാണ്. ഞങ്ങളുടെ ജനങ്ങള്‍ ആരോഗ്യത്തോടും സന്തോഷത്തോടും ജീവിക്കണമെന്നാണ് ആഗ്രഹം എന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The authority assured citizens that the video was completely false and misrepresented what happened in reality.

Keywords: Gulf, UAE, Thailand


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?