വനിതാ മതില്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഡിഡിഇ ഓഫീസില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം
കോഴിക്കോട്: (www.kvartha.com 01.01.2019) വനിതാമതില്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച കോഴിക്കോട് ഡിഡിഇയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളഉടെ പ്രതിഷേധം. അതിനിടെ ഡിഡിഇ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞതു നേരിയ സംഘര്‍ഷമുണ്ടാക്കി. ഡിഡിഇക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു.
അതേസമയം സംഭവസമയത്ത് ഡിഡിഇ ഓഫീസില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ സമരക്കാര്‍ ചെരിപ്പുമാലയണിച്ചു. പോലീസിനെ മറികടന്ന് ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഡിഡിഇക്കെതിരെ തുടര്‍സമരങ്ങള്‍ പ്രഖ്യാപിച്ചാണു പ്രവര്‍ത്തകര്‍ മടങ്ങിയത്. കെപിസിസി സെക്രട്ടറി പ്രവീണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Holiday for Kozhikode schools during Women's Wall: KSU to move HC, Kozhikode, News, Politics, Education, Holidays, School, Congress, Protesters, Kerala.
Keywords: Holiday for Kozhikode schools during Women's Wall: KSU to move HC, Kozhikode, News, Politics, Education, Holidays, School, Congress, Protesters, Kerala.
Powered by Info News For You

Comments
Post a Comment