ആക്രമം അഴിച്ചുവിട്ട് വനിത മതില്‍ തകര്‍ക്കാന്‍ ബീ ജെ പി ശ്രമം, റോഡരികിലെ കുറ്റിക്കാടിന് തീയിട്ടു, സ്ഥലത്ത് സി പി എം ബി ജെ പി സംഘര്‍ഷം, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം
കാസര്‍കോട്:(www.kvartha.com 01/01/2019) വനിത മതില്‍ തകര്‍ക്കാന്‍ സംഘര്‍ഷം ഉണ്ടാക്കി ബി ജെ പി. കാസര്‍കോട് ചേറ്റുകുണ്ടിലാണ് സംഭവം. വനിതാ മതിലിനെത്തിയ സ്ത്രീകളെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാത്തതിനെ ചൊല്ലി ചേറ്റുകുണ്ടില്‍ സി പി എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യാന്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത. ഇരുവിഭാഗം ചേരിതിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തിയതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഘര്‍ഷം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമം നടത്തി. മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറയും വാഹനങ്ങളും സംഘം തകര്‍ത്തു
വനിതാ മതിലിന് അണി നിരക്കേണ്ട റോഡിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ട ശേഷമാണ് മതില്‍ കെട്ടുന്നത് തടസപ്പെടുത്തിയത്. വിവരമറിഞ്ഞ് സി പി എം പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകരും സ്ഥലത്തെത്തി. ശുഷ്‌കമായ പോലീസാണ് സ്ഥലത്തുണ്ടായിരുന്നത്. കല്ലേറ് ഇപ്പോഴും തുടരുകയാണ്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു
വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വനിതാ മതില്‍ കഴിഞ്ഞ് മറ്റു ഭാഗങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ ഇതുകാരണം റോഡില്‍ കുടുങ്ങിയിട്ടുണ്ട്. പൂച്ചക്കാടു നിന്നും വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിടുന്നുണ്ട്. കെ എസ് ടി പി റോഡില്‍ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയാണ് ചെയ്യുന്നത്. സംഘര്‍ഷ സ്ഥലത്തെത്തി എത്രയും പെട്ടെന്ന് സ്ഥിതി ശാന്തമാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് ഡി ജി പി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, BJP, CPM, Police,Attack Incident in Vanitha Mathil

Powered by Info News For You

Comments
Post a Comment