ബ്രേക്ക് പൊട്ടി ഓടിയ കെ എസ് ആര്‍ ടി സി ബസ് വന്‍ ദുരന്തം ഒഴിവാക്കിയത് ഇങ്ങനെ? ഹീറോ ആയി ഡ്രൈവറും കണ്ടക്ടറും
വണ്ണപ്പുറം: (www.kvartha.com 22.01.2019) നിറയെ യാത്രക്കാരുമായി കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടോടിയപ്പോള്‍ രക്ഷകരായത് ഡ്രൈവറും കണ്ടക്ടറും . കഴിഞ്ഞദിവസം രാവിലെ 7.35 മണിയോടെ ആലപ്പുഴ- മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്കു സമീപമാണ് അപകടം നടന്നത്.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. അപകടം മുന്നില്‍ കണ്ട ഇരുവരും ബസില്‍ നിന്നു ചാടിയിറങ്ങി ടയറിനു കുറുകെ കല്ലും മറ്റുമിട്ട് ബസ് നിര്‍ത്തുകയായിരുന്നു. 75 യാത്രക്കാരുമായി കട്ടപ്പനയില്‍ നിന്ന് ആനക്കട്ടിക്കു പോയ കട്ടപ്പന ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടപ്പെട്ടത്. കള്ളിപ്പാറ എസ് വളവിനു സമീപമായിരുന്നു അപകടം.
തിങ്കളാഴ്ചയായതിനാല്‍ ഉദ്യോഗസ്ഥരായിരുന്നു ബസില്‍ കൂടുതലും. കുത്തിറക്കത്തിലെ വളവു തിരിഞ്ഞപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്നു ഡ്രൈവര്‍ അറിയുന്നത്. ഉടന്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് വലിച്ചെങ്കിലും ബസ് നിന്നില്ല. തുടര്‍ന്ന് ബസിന്റെ രണ്ടു ഡോറും തുറന്ന ശേഷം കണ്ടക്ടറും യാത്രക്കാരും ചാടി പുറത്തിറങ്ങി. തുടര്‍ന്നാണ് ബസിന്റെ മുന്നില്‍ കല്ലും മറ്റും ഇട്ട് തടസം സൃഷ്ടിച്ചു നിര്‍ത്തിയത്. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണു വന്‍ ദുരന്തം ഒഴിവാക്കിയത്.
ഈ മേഖലകളില്‍ കുത്തിറക്കവും വളവുകളും മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ഈ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നത്. ഈ ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ വളരെ കാലപ്പഴക്കം ചെന്നതാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ കാര്യമായി നടക്കുന്നില്ലെന്ന ആരോപണവുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSRTC bus accident; Rescued driver and conductor, News, Passengers, Local-News, Accident, Alappuzha, KSRTC, Allegation, Kerala.

Powered by Info News For You

Comments
Post a Comment