സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് പരാതി

കോഴിക്കോട്: (www.kvartha.com 08.01.2019) സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.

ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് കൊയിലാണ്ടിയില്‍ കെ ദാസന്‍ എംഎല്‍എ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

കോഴിക്കോട് പുതിയാപ്പയില്‍ സിപിഎം പ്രവര്‍ത്തകന്‍ വലിയകത്ത് ഭാസ്‌ക്കരന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീയിട്ടു. മകന്‍ ജയന്റേതാണ് ബൈക്ക്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിക്കുകയും വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം അറിയിച്ചു.


Keywords: Kerala, Kozhikode, News, CPM, Politics, Bomb, attack, RSS, Bomb attack against CPM leaders's home 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?