കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

കുമ്പള: (www.kasargodvartha.com 16.01.2019) കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമ്പള ശാന്തിപ്പള്ളം കുണ്ടാങ്കാരടുക്കയിലെ ഉമേശ് ഗട്ടി (48)യെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുണ്ടാങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് മൂന്ന് സെന്റ് കയ്യേറി ഈശ്വരന്‍ എന്നയാള്‍ കുടില്‍ കെട്ടി താമസിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഒഴിപ്പിക്കാനായി റവന്യൂ- പോലീസ് സംഘമെത്തിയത്. 

ഇതിനിടെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഉമേശ് ഗട്ടി, ഈശ്വരന്‍, ഉദയകുമാര്‍ തുടങ്ങി ആറു പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Keywords: Attack against Revenue officers; One arrested, news, Kumbala, Attack, Arrest, Court, Remand, Police, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?