ശബരിമല തീര്‍ഥാടകനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കാനനപാതയിലെ രാത്രിയാത്ര നിരോധിച്ചു

ശബരിമല: (www.kvartha.com 09.01.2019) ശബരിമല തീര്‍ഥാടകനെ കാട്ടാന ചവിട്ടിക്കൊന്ന സാഹചര്യത്തില്‍ കാനന പാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. വനം വകുപ്പാണ് കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ രാത്രികാല യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ കരിയാലാംതോടിനും കരിമലയ്ക്കും മധ്യേ കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ കൊല്ലപ്പെട്ടിരുന്നു.
Sabarimala, Pathanamthitta, Kerala, News, Elephant, Attack, Way, Night forest way journey prohibited to Sabarimala

സന്ധ്യയ്ക്ക് മുമ്പ് സന്നിധാനത്തോ, പമ്പയിലോ എത്താന്‍ കഴിയാത്തവര്‍ കരിമല, പുല്ലമേട് വഴികളില്‍ യാത്ര ചെയ്യുന്നത് ഉപേക്ഷിക്കണമെന്നും വനം വകുപ്പ് നിര്‍ദേശിച്ചു. കരിമലയിലേക്കുള്ള പരമ്പരാഗത പാതയായ കോയിക്കല്‍ക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളില്‍ നിന്ന് വനത്തിലേക്ക് കടക്കുന്നതും നിരോധിച്ചു.

എരുമേലിയില്‍ പേട്ട തുള്ളിയ ശേഷമാണ് അയ്യപ്പന്മാര്‍ പരമ്പരാഗത കാനനപാതയിലൂടെ നടന്നുവരുന്നത്. ഇരുമ്പൂന്നിക്കരയ്ക്കും അഴുതയ്ക്കും മധ്യേ വനത്തിലൂടെ വൈകുന്നേരം ആറിനു ശേഷം നടന്നുപോകാന്‍ അനുവദിക്കില്ല.

വനത്തിലേക്കുള്ള പ്രവേശന കവാടമായ കോയിക്കല്‍ക്കാവ് ചെക്ക്‌പോസ്റ്റില്‍ വൈകുന്നേരം ആറിന് ശേഷം തീര്‍ഥാടകരെ തടയും. അഴുതക്കടവ് മുതല്‍ പമ്പ വരെ 22 കിലോ മീറ്റര്‍ ദൂരമുണ്ട്. ഇവിടം കുത്തനെയുള്ള മലയാണ്. മലകയറി സമതലത്തില്‍ എത്തണമെങ്കില്‍ എട്ടു മണിക്കൂറെടുക്കും. വൈകുന്നേരം 5.30നു മുമ്പ് വലിയാനവട്ടത്ത് എത്തണമെങ്കില്‍ കുറഞ്ഞത് ആറുമണിക്കൂര്‍ വേണം.

ഇനി ഉച്ചയ്ക്ക് 12 ന് ശേഷം അഴുതക്കടവില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടില്ല. മുക്കുഴി, പുതശേരി, കരിയിലാംതോട്, കരിമല എന്നിവിടങ്ങളില്‍ വനത്തിനുള്ളില്‍ അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കാന്‍ താവളങ്ങളുണ്ട്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ ഇതില്‍ എവിടെയെങ്കിലും ഒന്നില്‍ വിരി വയ്ക്കാന്‍ നിര്‍ദേശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sabarimala, Pathanamthitta, Kerala, News, Elephant, Attack, Way, Night forest way journey prohibited to Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?