അപ്പര്‍കുട്ടനാട് നീര്‍പക്ഷി കണക്കെടുപ്പ് പൂര്‍ത്തിയായി; മൂന്നിനം പക്ഷികളെ പുതിയതായി കണ്ടെത്തി

മാന്നാര്‍: (www.kvartha.com 12.01.2019) ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള നീര്‍പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാട് മേഖലയിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഓസ്‌ട്രേലിയ വരെ 27 രാജ്യങ്ങളിലെ 6100 സ്ഥലങ്ങളിലാണ് നീര്‍പക്ഷി കണക്കെടുപ്പ് നടക്കുന്നത്.

ഇന്ത്യയില്‍ 1987 മുതല്‍ ആരംഭിച്ച കണക്കെടുപ്പ് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചത് 2013ലാണ്. ഈ വര്‍ഷം അപ്പര്‍കുട്ടനാട്ടില്‍ നടന്ന കണക്കെടുപ്പിന് 35 കേന്ദ്രങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 72 വിദഗ്ദ്ധര്‍ നേതൃത്വം നല്‍കി. നീര്‍ത്തട ആവാസ വ്യവസ്ഥയിലെ മാറ്റങ്ങള്‍, കാലാവസ്ഥ വ്യതിയാനം, നീര്‍പ്പക്ഷികളുടെ എണ്ണം, ദേശാടനപക്ഷികളുടെ എണ്ണം, വൈവിധ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ പഠനവിധേയമാക്കുന്നതിന് സാധിക്കുന്നു.


കേരള സര്‍ക്കാരിന്റെ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം നേച്ചര്‍ സൊസൈറ്റി, ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പില്‍ 47 ഇനങ്ങളിലായി 16,767 നീര്‍പക്ഷികളെയാണ് കണ്ടെത്താനായത്.

Water birds survey completed, News, Alappuzha, Survey, Flood, Study, Kerala.

വലിയ രാജഹംസം , ചാരത്തലയന്‍ തിത്തിരി, നീലക്കവിളന്‍ വേലിത്തത്ത എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തുവാനായത്. അതേസമയം പ്രളയാനന്തരം അപ്പര്‍കുട്ടനാട് മേഖലയില്‍ കാര്‍ഷിക വിളവിറക്കലില്‍ വന്ന സമയമാറ്റമാകാം പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായതിന് കാരണമായതെന്ന് കണക്കെടുപ്പിന് നേതൃത്വം നല്‍കിയ ഡോ. ബി. ശ്രീകുമാര്‍, ഹരികുമാര്‍ മാന്നാര്‍ എന്നിവര്‍ അറിയിച്ചു.


Keywords: Water birds survey completed, News, Alappuzha, Survey, Flood, Study, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?