സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപിയെ മണിക്കൂറിനുള്ളില്‍ തെറിപ്പിച്ചു
തിരുവനന്തപുരം:(www.kvartha.com 26.01.2019) സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപിയെ മണിക്കൂറിനുള്ളില്‍ തെറിപ്പിച്ചു. പോലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ്) ചൈത്ര തെരേസ ജോണിനെയാണു മണിക്കൂറുകള്‍ക്കകം മറ്റൊരു കസേരയിലേക്ക് തെറിപ്പിച്ചത്.
Keywords: Kerala woman DCP raids CPM office, gets transferred in no time, Thiruvananthapuram, News, Politics, CPM, Police, Raid, Lady police, Chief Minister, Transfer, Kerala.
റെയ്ഡിനെ തുടര്‍ന്ന് ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കാണ് മാറ്റിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ കഴിഞ്ഞദിവസം അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈ എഫ്‌ഐ സംഘം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം.

സംഭവത്തില്‍ മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പോലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്‍കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായുള്ള സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പോലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. അപ്രതീക്ഷിതമായി പോലീസ് എത്തിയപ്പോള്‍ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതല്‍ ആളുകളെ വരുത്തി പോലീസ് സംഘത്തെ തടഞ്ഞു.
എന്നാല്‍ പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. എല്ലാ മുറികളിലും പോലീസ് കയറിയിറങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അതേസമയം ഉന്നതരുടെ ഒത്താശയോടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പോലീസിനു പിന്നീടു ലഭിച്ച വിവരം. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചു.
റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരില്‍ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടില്‍ ഉറച്ചുനിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒപ്പം ചേര്‍ന്നു. അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു വിവരം ചോര്‍ത്തി നല്‍കിയെന്നും ഉന്നതര്‍ സംശയിക്കുന്നു. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ ചൈത്ര ഐ.പി.എസ് പരീക്ഷ 111-ാം റാങ്കോടെയാണ് പാസായത്. 2015 ലെ ഐ.പി.എസ് ബാച്ചില്‍ മികച്ച ഓള്‍ റൗണ്ടര്‍ വനിത പ്രൊബേഷണര്‍, മികച്ച വനിത ഔട്ട് ഡോര്‍ പ്രൊബഷണര്‍ എന്നീ പദവികള്‍ സ്വന്തമാക്കിയിരുന്നു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ ആണ് ആദ്യമായി വനിതാ സ്റ്റേഷന്‍ ഓഫീസറായി ചൈത്ര ചാര്‍ജെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Powered by Info News For You

Comments
Post a Comment