തിരൂരില്‍ നാല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍


തിരൂര്‍ (www.evisionnews.co): പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ എത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആഷിഖിനെ ക്കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

വെട്ടേറ്റ നാലു പേരും മുസ്ലീ ലീഗ് പ്രവര്‍ത്തകരാണ്. സി.പി.എം വിട്ട് ഈയിടെ ലീഗില്‍ ചേര്‍ന്നയാളാണ് ബാബു. ഒരുവര്‍ഷം മുമ്പ് പറവണ്ണ വേളാപുരത്ത് മുപ്പതിലധികം യുവാക്കാള്‍ സി.പി.എം വിട്ട് ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷം സി.പി.എം ഇവര്‍ക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിടുകയായിരുന്നു. തീരദേശത്ത് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സി.പി.എം വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?