കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കഴുത്ത് കുടുങ്ങി താഴേക്കു തൂങ്ങിയാടി പെണ്‍കുട്ടി; രക്ഷകരായത് യുവാക്കള്‍, വീഡിയോ വൈറല്‍
ബെയ്ജിങ്: (www.kvartha.com 28.01.2019) ചൈനയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി നിന്നിരുന്ന പെണ്‍കുട്ടിക്കു രക്ഷകരായത് റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍. ബാല്‍ക്കണിയുടെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. ഇതിനിടെ കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു രക്ഷയായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
സംഭവം കണ്ട രണ്ടുപേര്‍ അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്കു കാര്യമായ പരിക്കില്ല. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ ദൃശ്യങ്ങളില്‍ രണ്ടു പേര്‍ കെട്ടിടത്തിനു മുകളിലേക്കു കയറി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും കാണാം. കൃത്യസമയത്തു രക്ഷകരായെത്തിവര്‍ക്കു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
അതേസമയം കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇതാദ്യമായല്ല ചൈനയില്‍നിന്ന് ഇത്തരത്തിലുള്ള ഭയപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ യന്ത്രഊഞ്ഞാലില്‍ കഴുത്ത് കുടുങ്ങിയ ആണ്‍കുട്ടിയുടെ വിഡിയോയും വൈറലായിരുന്നു. ചെറിയ പരിക്കുകളോടെ ഈ കുട്ടിയെ പിന്നീടു രക്ഷപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trapped By Neck, Girl Dangles From Third Floor Balcony In Scary Video, Beijing, News, Video, China, Youth, Girl, Social Network, Media, Report, World.

Powered by Info News For You

Comments
Post a Comment