പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വീട്ടില്‍ പാര്‍പ്പിച്ച യുവാവ് പിടിയില്‍; പെണ്‍മക്കളില്ലാത്ത വിഷമം തീര്‍ക്കാനെന്ന് മൊഴി
ന്യൂഡല്‍ഹി: (www.kvartha.com 29.01.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വീട്ടില്‍ പാര്‍പ്പിച്ച യുവാവ് പിടിയില്‍. ഡല്‍ഹി സ്വദേശിയായ കൃഷ്ണ ദത്ത് തിവാരി (40) യാണ് അറസ്റ്റിലായത്. രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പാര്‍പ്പിച്ചത്. പെണ്‍മക്കള്‍ വേണമെന്ന ആഗ്രഹം മൂലമാണ് ഇരുവരെയും തട്ടിക്കൊണ്ട് പോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ഇയാള്‍ക്ക് 12, 14 വയസുള്ള രണ്ട് ആണ്‍മക്കളാണുള്ളത്. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണമാണ് തിവാരിയിലെത്തിയത്.
Keywords: Delhi man wanted a daughter. So he kidnapped two minor girls, New Delhi, News, National, Arrest, Police, Complaint, Enquiry, Missing, Case.
ഇയാള്‍ക്ക് 12, 14 വയസുള്ള രണ്ട് ആണ്‍മക്കളാണുള്ളത്. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണമാണ് തിവാരിയിലെത്തിയത്.
കാണാതായ പെണ്‍കുട്ടി പിറ്റേദിവസം സുരക്ഷിതമായി വീട്ടിലെത്തി. തന്നെ ഒരു പബ്ലിക് ടോയ്‌ലറ്റില്‍ നിന്ന് ഒരാള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ തിരിച്ചുകൊണ്ടവിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. രണ്ടുമാസം മുമ്പ് മറ്റൊരു എട്ടു വയസുകാരിയേയും താന്‍ തട്ടിക്കൊണ്ട് പോയതായി ഇയാള്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
ഇതോടെ പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. രണ്ടുമാസം മുമ്പ് മറ്റൊരു എട്ടു വയസുകാരിയേയും താന്‍ തട്ടിക്കൊണ്ട് പോയതായി ഇയാള്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
എന്നാല്‍ താന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍മക്കള്‍ ഇല്ലാത്ത വിഷമം തീര്‍ക്കാനാണ് തട്ടിക്കൊണ്ട് പോയതെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മറ്റ് താല്‍പ്പര്യങ്ങളില്ലെന്ന് പോലീസും സ്ഥിരീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Delhi man wanted a daughter. So he kidnapped two minor girls, New Delhi, News, National, Arrest, Police, Complaint, Enquiry, Missing, Case.
Powered by Info News For You

Comments
Post a Comment