ഏക മകന്റെ മരണത്തിലും തളരാതെ അശോകനും, ശ്രീദേവിയും; എബിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: (www.kvartha.com 25.01.2019) ആറ്റു നോറ്റു വളര്‍ത്തിയ ഏക മകനെ മരണത്തിന്റെ രൂപത്തില്‍ അപഹരിച്ചിട്ടും അവന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന് ആശിച്ച ജോര്‍ജ് എന്ന അശോകനും, ശ്രീദേവിയും മകന്റെ ആന്തരികാവയവങ്ങള്‍ ആറ് പേര്‍ക്ക് ദാനം നല്‍കി. ചെമ്പഴന്തി വലിയവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അശോകന്റെ ഏക മകന്‍ എബി(23)യുടെ ആന്തരികാവയവങ്ങളാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരം പുതു ജീവന് വേണ്ടി കാത്ത് കിടക്കുന്ന ആറോളം പേര്‍ക്ക് ദാനമായി നല്‍കിയത്.

മാര്‍ബ സേലിയോസ് എഞ്ചിനീയറിംഗ് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് പാസായ എബി കൂട്ടുകാരന്‍ അഖിലിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞ 17 നാണ് അപകടത്തില്‍ പെട്ടത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ പാറോട്ടുകോണം സ്‌നേഹ ജംഗ്ഷന് സമീപം കമ്പി പൊട്ടി കിടന്ന കേബിളില്‍ അഖിലിന്റെ ഹെല്‍മറ്റ് കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു. പിന്നിലിരുന്ന എബി ബൈക്കുമായി മുന്നോട്ട് പോയി ഓട്ടോയില്‍ ഇടിച്ചു.

Accidental death; Eby donated organ, Thiruvananthapuram, News, Accidental Death, Health, Health & Fitness, Medical College, Parents, Engineers, Injured, Kerala

എബിക്ക് ബാഹ്യ പരിക്കുകള്‍ ഇല്ലായിരുന്നു. ആന്തരികമായി പരിക്കേറ്റ എബി മസ്തിക മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, കിംസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും , കരള്‍ കിംസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കും, കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കുമാണ് ദാനം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെ.എന്‍.ഒ.എസിന്റെ നേതൃത്വത്തിലാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Accidental death; Eby donated organ, Thiruvananthapuram, News, Accidental Death, Health, Health & Fitness, Medical College, Parents, Engineers, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?