ജനുവരി ഒന്നിന് ശേഷം ഇതുവരെ പത്ത് യുവതികള്‍ ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് റിപോര്‍ട്ട്; മലേഷ്യയില്‍ നിന്നുള്ള മൂന്ന് വനിതകളും സന്നിധാനത്തെത്തി
പത്തനംതിട്ട: (07.01.2019 kvartha.com) ജനുവരി ഒന്നിന് ശേഷം ഇതുവരെ പത്തോളം യുവതികള്‍ ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട്. 50 വയസിന് താഴെയുള്ള യുവതികളില്‍ മൂന്ന് പേര്‍ മലേഷ്യയില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജനുവരി ഒന്നിന് ഇവര്‍ ദര്‍ശനം നടത്തി. ജനുവരി രണ്ടിനാണ് കനക ദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും ദര്‍ശനം നടത്തിയത്. ഇതുകൂടാതെ നാലോളം യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കന്‍ സ്വദേശിനി ശശികലയും ഇതില്‍ ഉള്‍പ്പെടും. ശശികല ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതുവരെ കുറഞ്ഞത് എട്ടോ ഒന്‍പതോ യുവതികള്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയെന്ന് സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിട്ടുണ്ട്.
ശബരിമലയില്‍ പത്തോളം യുവതികള്‍ ദര്‍ശനം നടത്തിയെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
മലേഷ്യന്‍ യുവതികള്‍ സന്നിധാനത്തെത്തി തൊഴുത ശേഷം പമ്പയിലെത്തി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. മൂന്ന് യുവതികളും മുഖം ഷാള്‍ കൊണ്ട് മറച്ച നിലയിലാണ് വീഡിയോയിലുള്ളത്.
മലേഷ്യയില്‍ നിന്നുമെത്തിയ 25 അംഗ തീര്‍ത്ഥാടക സംഘത്തിലെ അംഗങ്ങളായിരുന്നു ഈ മൂന്ന് യുവതികളും. ഇവര്‍ക്ക് പോലീസ് സുരക്ഷ ഒരുക്കിയിരുന്നില്ല.
യുവതികള്‍ ശബരിമലയില്‍ കയറുന്നത് തുടര്‍ ക്കഥ ആയതോടെ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കേണ്ടതിന്റെ പ്രസക്തി ഇതിനോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ സുപ്രീം കോടതി വിധിക്കെതിരെ 49 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Days after two women, Bindu Ammini and Kanakadurga, made history by entering the Sabarimala temple, reports suggest that at least 10 women below the age of 50 have offered prayers at the temple.
Keywords: Kerala, Sabarimala, Supreme Court

Powered by Info News For You

Comments
Post a Comment