ദേശീയ പണിമുടക്ക്: കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് ട്രെയിന്‍ തടഞ്ഞു
കാസര്‍കോട് (www.evisionnews.co): ദേശവ്യാപകമായി നടക്കുന്ന രണ്ടുദിവസത്തെ പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നിടത്ത് ട്രെയിന്‍ പിക്കറ്റിംഗ് നടത്തി. കാസര്‍കോട് പുതിയ ബസ് സറ്റാന്റ് പരിസരത്തെ പൊതുയോഗത്തിന് ശേഷം പ്രകടനമായി എത്തിയാണ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ചെന്നൈ മെയില്‍ തടഞ്ഞത്. പിക്കറ്റിംഗ് സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. എ. അഹമ്മദ് ഹാജി, ടി. കൃഷ്ണന്‍, ടി.എ ഷാഫി, കരിവെള്ളൂര്‍ വിജയന്‍, സി.എം.എ ജലീല്‍, ദാമോദരന്‍, വിജയകുമാര്‍, മുത്തലിബ് പാറക്കട്ട, മുഹമ്മദ് അനീസ്, സുബൈര്‍ മാര, സി.ജി ടോണി, ഷുക്കൂര്‍ ചെര്‍ക്കള, കെ. രാഘവന്‍, ഭൂവനേന്ദ്രന്‍, കെ കുമാരന്‍, ബിജു ഉണ്ണിത്താന്‍, ഒ.വി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11.15ഓടെ ചെന്നൈ- മംഗലാപുരം മെയില്‍ തടഞ്ഞു. അരമണിക്കൂര്‍ നേരം നീണ്ടുനിന്നു. ട്രെയിന്‍ തടയല്‍ സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ.വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കരീം കുശാല്‍ നഗര്‍, കരീം മൈത്രി, കാറ്റാടി കുമാരന്‍ പ്രസംഗിച്ചു. യൂനുസ് വടകരമുക്ക്, എം പൊക്ലന്‍, അഹമ്മദ് കപ്പണക്കല്‍ തുടങ്ങി നിരവധി യൂണിയന്‍ നേതാക്കള്‍ സമരത്തില്‍ പങ്കാളികളായി. ചെറുവത്തൂരിലും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.
Powered by Info News For You
Comments
Post a Comment