വിദ്യാര്‍ത്ഥി വിപ്ലവം തീര്‍ത്ത് എം.എസ്.എഫ് നെല്ലിക്കട്ട മേഖലാ സമ്മേളനം


നെല്ലിക്കട്ട (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് നെല്ലിക്കട്ട മേഖല സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും പുതുചരിത്രമായി. ചെര്‍ക്കളം അബ്ദുള്ള, പി.ബി അബ്ദുല്‍ റസാഖ് എന്നിവരുടെ ഖബര്‍ സിയാറത്തിന് ശേഷം വൈകിട്ട് മൂന്നുമണിക്ക് സമ്മേളന നഗരിയില്‍ സംഘാടക സമിതി മുഖ്യരക്ഷാധികാരി ഇ. അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. എതിര്‍ത്തോടില്‍ നിന്ന് 450ല്‍പരം പ്രവര്‍ത്തകര്‍ അണിനിരന്ന റാലി അനസ് എതിര്‍ത്തോടിന് പതാക കൈമാറി സംഘാടക സമിതി ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ബാന്റ്് സംഘത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയായ നെല്ലിക്കട്ടയിലെ പി.ബി അബ്ദുല്‍ റസാഖ് നഗര്‍ നെല്ലിക്കട്ടയിലേക്ക് റാലിനീങ്ങി. 

പൊതുസമ്മേളനം എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ കരീം ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയംഗം ഷിബു മിരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം പള്ളങ്കോട് പ്രമേയപ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മൂസ ബി ചെര്‍ക്കള, ആബിദ് ആറങ്ങാടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.ബി അബ്ദുല്ല ഹാജി,

ഇ. അബൂബക്കര്‍ ഹാജി, അബാസ് ബീഗം, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, പി.ഡി.എ റഹ്്മാന്‍, ഹസന്‍ നെക്കര, സി.ഐ ഹമീദ്, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, നൂറുദ്ധീന്‍ ബേളിഞ്ചം, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍, സിദ്ധിഖ് മഞ്ചോശരം, അഷ്‌റഫ് ബോവിക്കാനം, സവാദ് അംഗടിമുഗര്‍, ഒ.പി ഹനീഫ, സി.ഐ അഹമ്മദ് കബീര്‍, ഹരിസ് തായര്‍, സി.ടി റിയാസ്, അര്‍ഷാദ് എതിര്‍ത്തോട്, സലാം ബെളിഞ്ചം, മുര്‍ഷിദ് മുഹമ്മദ്, അറഫാത്ത് കൊവ്വല്‍, ഖാദി ബേവി, എന്‍.എ അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം നെല്ലിക്കട്ട, മനാഫ് എടനീര്‍, ബി.കെ ബഷിര്‍, ഹുസൈന്‍ എടനിര്‍, നാസര്‍ ചെര്‍ക്കളം, അഷ്റഫ് ബദ്രിയ, സി.എം അഷ്റഫ്, സിറാജ് എതിര്‍ത്തോട്, ബദ്റുദ്ധീന്‍ ആര്‍ക്ക, അബൂബക്കര്‍ പി.സി, ശിഹാബ് പുണ്ടൂര്‍ സംബന്ധിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?