ബി എ എക്കണോമിക്‌സ് റാങ്കിനു പിന്നാലെ മുര്‍ഷിദയ്ക്ക് നെറ്റ് പരീക്ഷയിലും ഉന്നത വിജയം
കാസര്‍കോട്: (www.kasargodvartha.com 07.01.2019) കണ്ണൂര്‍ യുണിവേഴ്സിറ്റി ബി എ എക്കണോമിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിനു പിന്നാലെ മുര്‍ഷിദ സുല്‍ത്താനയ്ക്ക് നെറ്റ് പരീക്ഷയിലും ഉന്നത വിജയം. ദേശീയതലത്തില്‍ ഒമ്പത് ലക്ഷം പേര്‍ പരീക്ഷയെഴുതിയയില്‍ 5,000 പേര്‍ മാത്രമാണ് നെറ്റ് പരീക്ഷ പാസായത്. ഇതില്‍ മുര്‍ഷിദയും ഉള്‍പെടും.
കാസര്‍കോട് ഗവ. കോളജ് എക്കണോമിക്‌സ് എം എ വിദ്യാര്‍ത്ഥിനിയാണ് മുര്‍ഷിദയിപ്പോള്‍. പട്‌ള ഷഫഖ് മഹലിലെ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളാണ്. സഹോദരന്‍ മുജീബ് പട്ള കാര്‍ട്ടൂണിസ്റ്റാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി വന്നിരുന്ന മുര്‍ഷിദയുടെ പ്രൈമറി വിദ്യാഭ്യാസം പട്‌ള ന്യൂ മോഡല്‍ സ്‌കൂളിലായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യഭ്യാസം ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിലായിരുന്നു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബി എ എക്കണോമിക്സിന് ചേര്‍ന്നത്. തുടര്‍ന്ന് ഒന്നാം റാങ്കോടെ പാസായ മുര്‍ഷിദയ്ക്ക് ഇതേ കോളജില്‍ തന്നെ എം എയ്ക്കും സീറ്റ് ലഭിക്കുകയായിരുന്നു.
ആയിശത്ത് ഷമീമ, ഷറീന ഫാത്വിമ എന്നിവര്‍ സഹോദരിമാരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Rank, Top-Headlines, BA Economics, NET Examination, Murshida Sulthana passed in NET Examination

Powered by Info News For You

Comments
Post a Comment