അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെ വീട്ടുകാര്‍ ഉപേക്ഷിച്ചു; ഒടുവില്‍ ഭര്‍ത്താവും കൈയ്യൊഴിഞ്ഞതോടെ യുവതി പെരുവഴിയില്‍; കേസെടുക്കാന്‍ നിര്‍ദേശം

കുന്നംകുളം:(www.kvartha.com 08/01/2019) അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെ വീട്ടുകാര്‍ ഉപേക്ഷിച്ച യുവതി ഒടുവില്‍ ഭര്‍ത്താവും കൈയ്യൊഴിഞ്ഞതോടെ പെരുവഴിയിലായി. യുവതിയെ നിരാകരിച്ച ഭര്‍ത്താവിനും കുടംബത്തിനുമെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. കുന്നംകുളം എസിപി സിനോജ് ആണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്ന്.

 News, Kerala, Police, Cheating, Husband, Women Cheated by husband

മുവാറ്റുപുഴ സ്വദേശിനായായ യുവതിയാണ് തന്റെ ഭര്‍ത്താവ് പഴയന്നൂര്‍ സ്വദേശി സനൂപിനെതിരെ പരാതി നല്‍കിയത്. 2018 ഒക്ടോബര്‍ അഞ്ചിനാണ് പഴയന്നൂര്‍ സ്വദേശി സനൂപും മുവാറ്റുപുഴ സ്വദേശിനിയും തമ്മില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഹൈദരാബാദില്‍ നഴ്‌സായ യുവതിയും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സനൂപും തമ്മിലുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ഇതിനിടെ യുവതിയുടെ പക്കല്‍ നിന്നും പണവും ആഭരണങ്ങളും സനൂപ് വാങ്ങിയതായും യുവതി പറയുന്നു.

പിന്നീട് വിവാഹഘട്ടത്തിലെത്തിയപ്പോഴേക്കും സനൂപ് ജോലി രാജി വച്ച് നാട്ടിലെത്തി. പിന്നീട് സനൂപ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ യുവതി പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഒത്തുതീര്‍പ്പിന്റെ ഫലമായി സനൂപിന്റെ അച്ഛന്‍ മുന്‍കൈ എടുത്ത് രജിസ്റ്റര്‍ വിവാഹം നടത്തിക്കൊടുത്തെങ്കിലും ഇത് നിയമനടപടിയില്‍ നിന്നും ഒഴിവാകാന്‍ വേണ്ടി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഡിസംബര്‍ 25 നായിരുന്നു യുവതിയെ കാണാന്‍ സനൂപ് സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തിയത്. പണവും സ്വര്‍ണ്ണവും വാങ്ങിയ ശേഷം തന്നെ ഉപദ്രവിച്ചതായും യുവതി പറയുന്നു. സനൂപിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയപ്പോഴാണ് വീട്ടില്‍ കയറ്റാതെ പുറത്തു നിറുത്തിയത്. രണ്ടു ദിവസം രാത്രി പുറത്തുതന്നെയാണ് കഴിയേണ്ടിവന്നത്.

സംഭവം അറിഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് ഇരു വിഭാഗത്തെയും കുന്നംകുളം എസിപി ഓഫീസിലേക്ക് വിളിച്ചത്. എന്നാല്‍ സനൂപും ബന്ധുക്കളും വരാന്‍ തയ്യാറായില്ല. ഇതോടെയാണ് സനൂപിനെതിരെ കേസടുക്കാന്‍ നിര്‍ദേശിച്ചത്. യുവതി വാര്‍ഡ് മെമ്പര്‍ സുജാതയുമൊത്തായിരുന്നു എസിപി ഓഫീസിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Cheating, Husband, Women Cheated by husband


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?