കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കം; എം എല്‍ എമാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യം, രാജിക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

ബംഗളൂരു: (www.kvartha.com 28.01.2019) കര്‍ണാടകയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കം മൂര്‍ഛിക്കുന്നതായുള്ള സൂചനകള്‍ പുറത്ത്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് എച്ച്.ഡി. കുമാര സ്വാമി രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ ശക്തമായത്. വേണ്ടിവന്നാല്‍ രാജി വെക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും കര്‍ണാടകയില്‍ നിരവധി വികസനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ചില മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ് തങ്ങളുടെ നേതാവ് എന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുകയും ചെയ്തതോടെയാണ് കുമാരസ്വാമി രാജി സന്നദ്ധത പരസ്യമായി അറിയിച്ചത്.

 Control your MLAs, or I will quit: Karnataka CM Kumaraswamy warns Congress, Bangalore, News, Politics, Karnataka, Chief Minister, Congress, MLA, Leader, Resignation, Trending, National

 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Control your MLAs, or I will quit: Karnataka CM Kumaraswamy warns Congress, Bangalore, News, Politics, Karnataka, Chief Minister, Congress, MLA, Leader, Resignation, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?