ഹര്‍ത്താലിനിടെ ബിജെപി - എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
തൃശൂര്‍:(www.kvartha.com 03/01/2019) ഹര്‍ത്താലിനിടെ ബിജെപി - എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. തൃശൂര്‍ വാടാനപ്പിള്ളി ഗണേശമംഗലത്താണ് ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.
എന്നാല്‍ ഹോട്ടല്‍ അടക്കാന്‍ തയ്യാറാകാത്തതോടെ ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിടുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrishure, Kerala, BJP, SDPI, Trending, Injured, Harthal: 3 BJP activists stabbed by SDPI activists

Powered by Info News For You

Comments
Post a Comment