ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ്: മാന്‍ ഓഫ് ദി മാച്ച് അബൂ ജീലാനിയെ അനുമോദിച്ചു
കാസര്‍കോട് (www.evisionnews.co): ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ച അബൂ ജീലാനിയെ അസ്മാന്‍സ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. അസ്മാന്‍സ് ക്ലബ്ബ് മെമ്പറും കൂടിയാണ്. ചടങ്ങില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥികളായിരുന്നു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഇ അഫ്താബ് സ്വാഗതവും ട്രഷറര്‍ ബി.എ അഷ്‌റഫ് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment