ഉത്തര്‍പ്രദേശില്‍ സീറ്റ് നഷ്ടപ്പെട്ടാലും പ്രശ്‌നമില്ല; കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് ബി ജെ പി

ന്യൂഡല്‍ഹി: (www.kvartha.com 28.01.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന അഭിപ്രായ സര്‍വേകള്‍ മുന്‍നിര്‍ത്തി ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ പുതിയ കരുക്കളുമായി ബി ജെ പി. അടുത്തിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയവും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

രാജ്യഭരണത്തിന് നിര്‍ണായകമാകുമെന്ന് കരുതുന്ന ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക്ക് ഏതാണ്ട് എഴുപതോളം സീറ്റ് കുറയുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം സീറ്റുകള്‍ കുറഞ്ഞേക്കാമെന്ന് പാര്‍ട്ടിയിലെ ആഭ്യന്തര സര്‍വേയും സമ്മതിക്കുന്നു. എന്നാല്‍ ഇതിനെ നേരിടാന്‍ ബി.ജെ.പി പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 Is South India the new Uttar Pradesh of Indian politics? New Delhi, News, National, Politics, BJP, Congress, Prime Minister, Narendra Modi, Trending, Lok Sabha, Election

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറവ് വരുന്ന സീറ്റുകള്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് പിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയത് ബി.ജെ.പിയുടെ മാറുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ സൂചനയാണെന്നാണ് നിരീക്ഷണം.

ബി.ജെ.പി കണ്ണുവയ്ക്കുന്ന ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണുള്ളത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ആകെ 120 സീറ്റുകളാണുള്ളത്. ഒപ്പം പുതുച്ചേരിയെന്ന കേന്ദ്രഭരണ പ്രദേശവും. ഇതില്‍ കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഇതുവരെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.

കര്‍ണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ 17 എണ്ണവും ബി.ജെ.പിക്ക് സ്വന്തമാണ്. കേരളത്തില്‍ നിലവില്‍ ഒരു സീറ്റും ബി.ജെ.പിക്കില്ല. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റുകളുണ്ട്. എന്നാല്‍ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി വിട്ടുപോയതോടെ ആന്ധ്രാപ്രദേശില്‍ രണ്ട് സീറ്റും തെലങ്കാനയില്‍ ഒരുസീറ്റുമായി ചുരുങ്ങി.

കഴിഞ്ഞ ദിവസം മോഡി മധുരയിലും കേരളത്തിലും നടത്തിയ പ്രസംഗത്തിലും കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളെയാണ് വിമര്‍ശിച്ചത്. ഇതിലും പ്രാദേശിക പാര്‍ട്ടികളെ ഒഴിച്ച് നിറുത്താന്‍ മോഡി ശ്രദ്ധിച്ചിരുന്നു. ആവശ്യമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിറുത്തി ഈ സംസ്ഥാനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം.

നിലവില്‍ 37 സീറ്റുകളുള്ള അണ്ണാ ഡി.എംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയ്ക്കും ഇതില്‍ താത്പര്യമുണ്ടെന്നാണ് വിവരം. ഇതിനോടൊപ്പം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിനെ ഒപ്പം നിറുത്താനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.

അതേസമയം കേരളത്തില്‍ ശബരിമല വിഷയമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം കൂടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് ഇതിന്റെ സൂചനയാണ്.

ഇതിനോടൊപ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും മോഡി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിലും ശബരിമല വിഷയം ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ ധാരണ. കൂടാതെ സമൂഹത്തില്‍ പൊതുസമ്മതരായ ആളുകളെ ഒപ്പം നിറുത്താനും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്ക് പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കിയത് ഇതിന്റെ സൂചനയാണെന്നും ബി.ജെ.പി വിലയിരുത്തുന്നു.

നിലവിലെ സീറ്റ് നില ഇങ്ങനെ (ആകെ സീറ്റുകള്‍, ബി.ജെ.പിക്ക് ഇപ്പോഴുള്ളത് എന്ന ക്രമത്തില്‍)

കര്‍ണാടക 28- 17

തമിഴ്‌നാട് 39 - 2

കേരള 20 - 0

ആന്ധ്രാപ്രദേശ് 25 - 2

തെലങ്കാന 17 - 1

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Is South India the new Uttar Pradesh of Indian politics? New Delhi, News, National, Politics, BJP, Congress, Prime Minister, Narendra Modi, Trending, Lok Sabha, Election.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?