ഒടുവില്‍ ആ ഫോട്ടോയുടെ സത്യാവസ്ഥയുമായി മഅ്ദനി തന്നെ രംഗത്തെത്തി
തിരുവനന്തപുരം: (www.kvartha.com 30.01.2019) ഒടുവില്‍ ആ ഫോട്ടോയുടെ സത്യാവസ്ഥയുമായി മഅ്ദനി തന്നെ രംഗത്തെത്തി. മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഅ്ദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയിലാണ് പ്രചാരണം.
ഒടുവില്‍ ആ ഫോട്ടോയിലുള്ളത് താന്‍ തന്നെയാണെന്ന് മഅ്ദനി വെളിപ്പെടുത്തി. മാത്രമല്ല അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ചും പറയുന്നു. ' അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കലക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്.'
കുട്ടിക്കാലത്തെ തന്റെ പ്രസംഗ ശിക്ഷണത്തെ കുറിച്ചും മഅ്ദനി എഴുതുന്നു. പിതാവ് അബ്ദുസ്സമദ് മാസ്റ്റരാണ് തന്റെ പ്രസംഗ ഗുരു. പഠിപ്പിച്ച പ്രസംഗങ്ങള്‍ ഉമ്മയുടെയും അനുജന്റെയും മുന്നില്‍ അവതരിപ്പിക്കണം. അതാണ് ആദ്യ അവതരണം. പിന്നെ മത്സരത്തിന് പോയാല്‍ ടെന്‍ഷന്‍ മുഴുവനും ഉമ്മയ്ക്കായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abdul Nasir Maudanys revelation on his childhood photo, Thiruvananthapuram, News, Photo, Students, Social Network, Kerala.
ഒടുവില്‍ ആ ഫോട്ടോയിലുള്ളത് താന്‍ തന്നെയാണെന്ന് മഅ്ദനി വെളിപ്പെടുത്തി. മാത്രമല്ല അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ചും പറയുന്നു. ' അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കലക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്.'
കുട്ടിക്കാലത്തെ തന്റെ പ്രസംഗ ശിക്ഷണത്തെ കുറിച്ചും മഅ്ദനി എഴുതുന്നു. പിതാവ് അബ്ദുസ്സമദ് മാസ്റ്റരാണ് തന്റെ പ്രസംഗ ഗുരു. പഠിപ്പിച്ച പ്രസംഗങ്ങള്‍ ഉമ്മയുടെയും അനുജന്റെയും മുന്നില്‍ അവതരിപ്പിക്കണം. അതാണ് ആദ്യ അവതരണം. പിന്നെ മത്സരത്തിന് പോയാല്‍ ടെന്‍ഷന്‍ മുഴുവനും ഉമ്മയ്ക്കായിരിക്കും.
ഒടുവില്‍ സമ്മാനവുമായി തിരിച്ചെത്തുമ്പോഴാണ് ഉമ്മയ്ക്ക് സമാധാനമാവുക മഅ്ദനി തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. ഒടുവില്‍ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരും തന്റെ പ്രിയപ്പെട്ട വാപ്പയുടെ ദീര്‍ഘായുസിനും ഉമ്മയുടെ പരലോക സന്തോഷത്തിനും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് മഅ്ദനി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അതെ,ഇതു ഞാന്‍ തന്നെയാണ്....
കഴിഞ്ഞ കുറേ നാളുകളായി 'മഅ്ദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ'എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ്. മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കലക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്തു).
എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ് മാസ്റ്റര്‍ ആയിരുന്നു. ഓരോ മത്സരങ്ങള്‍ക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളില്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ എന്നെ കയറ്റിനിര്‍ത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരിക്കും ശ്രോതാക്കള്‍. മത്സരങ്ങള്‍ക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാള്‍ ടെന്‍ഷന്‍.
സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക. അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാര്‍ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീര്‍ഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കണം.
മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അതെ,ഇതു ഞാന്‍ തന്നെയാണ്....
കഴിഞ്ഞ കുറേ നാളുകളായി 'മഅ്ദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ'എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ്. മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കലക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്തു).
എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ് മാസ്റ്റര്‍ ആയിരുന്നു. ഓരോ മത്സരങ്ങള്‍ക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളില്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ എന്നെ കയറ്റിനിര്‍ത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരിക്കും ശ്രോതാക്കള്‍. മത്സരങ്ങള്‍ക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാള്‍ ടെന്‍ഷന്‍.
സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക. അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാര്‍ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീര്‍ഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കണം.
Keywords: Abdul Nasir Maudanys revelation on his childhood photo, Thiruvananthapuram, News, Photo, Students, Social Network, Kerala.
Powered by Info News For You

Comments
Post a Comment