ഹര്‍ത്താലില്‍ അക്രമം: നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. പി. രമേശന്‍, എം. ഉമ, വിജേഷ്, ദര്‍ശന്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പ്രതികളായ നിരവധി പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഹര്‍ത്താലില്‍ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബിജെപി ജില്ലാ പ്രസിഡണ്ട് ഉള്‍പ്പടെ 280പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Powered by Info News For You
Comments
Post a Comment