ശബരിമലപ്രവേശനം: ഹിന്ദുക്കളോട് മാപ്പുപറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍
തിരുവനന്തപുരം: (www.kvartha.com 201.01.2019) ശബരിമലയില്‍ പ്രവേശിച്ച കനകദുര്‍ഗയെ ഹിന്ദുക്കളോട് മാപ്പുപറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഭരത്.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പിയാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. ജനുവരി രണ്ടിനാണ് ബിന്ദുവും കനഗദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്. തിരിച്ചെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് മര്‍ദനവുമേറ്റു.
പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃമാതാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഭര്‍തൃമാതാവിനെ കനഗ ദുര്‍ഗ മര്‍ദിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Powered by Info News For You

Comments
Post a Comment