സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2019) സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക് ലഭിച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സമര്‍പ്പണം, രോഗീ സൗഹൃദ സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മനോഭാവം തുടങ്ങിയവയുടെ പിന്‍ബലമാണ് ജില്ലാ ആശുപത്രിയെ പുരസ്‌കാരത്തിനഹര്‍മാക്കിയത്.

സംസ്ഥാനത്തെ 50 ഓളം ജില്ലാ-ജനറല്‍ ആശുപത്രികളില്‍ നിന്നുമാണ് കാസര്‍കോട് ജില്ലാ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രിയായി തിരഞ്ഞെടുത്തത്. ഗ്രാമീണ ആരോഗ്യ മിഷന്റെ ഈ പുരസ്‌കാരം മലബാര്‍ മേഖലയില്‍ ലഭിക്കുന്ന ആദ്യത്തെ ആശുപത്രിയെന്ന പെരുമയും ഇതോടെ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രിക്കായി. 50 ലക്ഷമാണ് പുരസ്‌കാര സമ്മാന തുക.

വൃത്തി, പരിസര ശുചിത്വം, ഭൗതിക സാഹചര്യങ്ങള്‍, രോഗീ ബോധവത്കരണം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്‌കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് മികച്ച ആശുപത്രിയെ തിരഞ്ഞെടുത്തത്. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ ആശുപത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാല്‍ ലക്ഷം രോഗികളാണ് ഒ പി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയത്. 16,000 രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കായകല്‍പത്തില്‍ രണ്ടാം സ്ഥാനമാണ് ജില്ലാ ആശുപത്രിക്ക് ലഭിച്ചത്. ആരോഗ്യകേരളം അവാര്‍ഡും ജില്ലാ ആശുപത്രിക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും.

ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി, ആര്‍എംഒ ഡോ. റിജിത് കൃഷ്ണന്‍, ഡോ. റിയാസ്, ജില്ലാ ക്വാളിറ്റി ഓഫീസര്‍ ലിബിയ എം. സിറിയക്, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ലിസി രജനി, കോ ഓര്‍ഡിനേറ്റര്‍ ദിനേശ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സേതുമാധവന്‍, ഹെഡ് നഴ്‌സ് അച്ചാമ്മ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി നടത്തിയ പ്രയത്‌നമാണ് ആശുപത്രിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, health, hospital,Best Hospital award for Kasaragod district Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?