സാമ്പത്തിക സംവരണ ബില്‍ രാഷ്ട്രപതി അംഗീകരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 12.01.2019) സാമ്പത്തിക സംവരണ ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതി അംഗീകരിച്ചതോടെ സാമ്പത്തിക സംവരണം രാജ്യത്തെ നിയമമമായി. രാഷ്ട്രപതിയുടെ അംഗീകാരത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കി. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും ഉന്നത വിദ്യാഭ്യാസ ത്തിലും പത്തു ശതമാനം സംവരണം നല്‍കുന്നതാണ് പുതിയ നിയമം.
കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ ഏതാണ്ട് എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പിന്തുണയോടെയാണ് ഇരുസഭകളിലും ബില്‍ പാസായയത്. അതേസമയം അണ്ണാ ഡിഎംകെ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. അവര്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. ലോക്‌സഭയില്‍ 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ഒവൈസിയും ലീഗിന്റെ രണ്ട് പേരുമടക്കം മൂന്നു പേര്‍ എതിര്‍ത്തു.
രാജ്യസഭയില്‍ ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഭരണഘടനയുടെ 15, 16 അനുഛേദത്തില്‍ മാറ്റം വരുത്തിയാണ് പുതിയ നിയമം നിര്‍മിച്ചിരിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രാജ്യചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട സംഭവമാണിതെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിനകം തന്നെ ദളിത് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമൃത്യാ സെന്‍ അടക്കം പ്രമുഖര്‍ സാമ്പത്തിക സംവരണത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
എല്ലാ പൗരന്മാരെയും സംവരണത്തിന്റെ കീഴില്‍ കൊണ്ടുവരിക എന്നാല്‍ സംവരണത്തെ അട്ടിമറിക്കലാണെന്ന് അമൃത്യാ സെന്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ ഏതാനും പേര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, President, News, Trending, Economic Reservation Bill receives Presidential approve

Powered by Info News For You

Comments
Post a Comment