തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം: എസ്.ടി.യു


മുളിയാര്‍ (www.evisionnews.co) തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പ്രസവാനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും തയ്യല്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ശംസുദ്ധീന്‍ ആയിറ്റി ആവശ്യപ്പെട്ടു. മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. തയ്യല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി താഹിറ സ്വാഗതം പറഞ്ഞു. തയ്യല്‍ തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം യൂണിറ്റ് പ്രസിഡണ്ട് റസീനക്ക് കൈമാറി ഷംസുദ്ധീന്‍ ആയിറ്റി നിര്‍വഹിച്ചു. ക്ഷേമനിധി രജിസ്‌ട്രേഷന്‍ അംഗത്വം നേടിയവര്‍ക്കുള്ള കാര്‍ഡ് വിതരണം പഞ്ചായത്ത് എസ്.ടി.യു ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് നിര്‍വഹിച്ചു. മറിയമ്മ അബ്ദുല്‍ ഖാദര്‍, അനീസ മല്ലത്ത്, റുഖിയ മഹമൂദ്, നഫീസ മുഹമ്മദ് കുഞ്ഞി, ആസ്യ ഹമീദ്, നസീമ അഷ്‌റഫ്, ജസീല അസ്്‌ലം, റുമൈസ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?