ബേക്കല്‍ എ.എസ്.ഐയെ വെട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

ബേക്കല്‍ (www.evisionnews.co): പുതുവത്സര ദിനത്തില്‍ കളനാട് ജംഗ്ഷനില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയവരെ നീക്കാനെത്തിയ എ.എസ്.ഐയെ വെട്ടി പ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മാങ്ങാട് സ്വദേശി ഖാലിദിനെ (30)യാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ത്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തു. 

ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂര്‍ സ്വദേശി ജയരാജനെ ആക്രമിച്ച കേസില്‍ പ്രതിയായ ഖാലിദിനെ ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരനാണ് അറസ്റ്റു ചെയ്തത്. ഖാലിദിനെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമമടക്കം നിരവധി കേസുകള്‍ ഖാലിദിനെതിരെയുണ്ടെന്നും നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഒമ്പത് കേസുകളാണ് ഖാലിദിനെതിരെ നിലവിലുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?