അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ വന്‍ ഇളവ്
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആക്കി. 4700 കോടിയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
വാടക ഇനത്തില്‍ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകര്‍ക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പീയുഷ് വ്യക്തമാക്കി.
ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനിര്‍ത്തി. ഇതോടെ പി.എഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും.
ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്നത് രണ്ട് വീടുകളാക്കി വര്‍ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.
Keywords: Full tax rebate on annual income of up to Rs 5 lakh, New Delhi, Budget, Budget meet, Politics, Trending, National.

Powered by Info News For You

Comments
Post a Comment