ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കായി ജിയോ റെയില്‍ ആപ്പ്

കൊച്ചി: (www.kvartha.com 29.01.2019) ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോ റെയില്‍ ആപ്പ്. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബൂക്കിംഗ്, ക്യാന്‍സലേഷന്‍, അവശ്യസമയങ്ങളില്‍ തത്കാല്‍ ബൂക്കിംഗ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാനാകും.

കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോ റെയില്‍ ആപ്പിലുണ്ട്.

Railways launches mobile app that does more than just booking, Kochi, News, Business, Technology, Railway, Jio, Passengers, Kerala.

ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി അക്കൗണ്ട് തുടങ്ങി ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ജിയോ നല്‍കുന്ന ഈ ഡിജിറ്റല്‍ സേവനം വഴി റെയില്‍ യാത്രക്കാര്‍ക്ക് നീണ്ട ക്യൂവും, ഏജന്റ്‌സ് കമ്മിഷനുകളും ഒഴിവാക്കാം.


Keywords: Railways launches mobile app that does more than just booking, Kochi, News, Business, Technology, Railway, Jio, Passengers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?