കലക്ടറുടെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ടു; സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ മലയാളിയായ ഐ എ എസ് ഉദ്യോഗസ്ഥനും ഭാര്യയും പഞ്ഞിക്കിട്ടു; വീഡിയോ വൈറല്‍
കൊല്‍ക്കത്ത: (www.kvartha.com 07.01.2019) കലക്ടറുടെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീല കമന്റിട്ട സംഭവത്തില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ മലയാളിയായ ഐ എ എസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചു.
ബംഗാളിലെ അലിപുര്‍ദുര്‍ ജില്ലാ കലക്ടറായ നിഖില്‍ നിര്‍മ്മലാണ് തന്റെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടയാളെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പഞ്ഞിക്കിട്ടത്. ഇന്‍സ്‌പെക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യുവാവിനെ കലക്ടര്‍ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ ദിവസമായിരുന്നു കലക്ടറുടെ ഭാര്യയുടെ ഫേസ്ബുക്ക് പേജില്‍ ഒരു യുവാവ് മോശം കമന്റിട്ടത്. തുടര്‍ന്ന് ഫല്‍ക്കട്ട പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സൗമ്യജിത്ത് റായി യുവാവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പിന്നാലെ സ്‌റ്റേഷനില്‍ എത്തിയ കലക്ടറും ഭാര്യയും യുവാവിനെ മര്‍ദിക്കുകയായിരുന്നു.
അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്യാതെ യുവാവിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദിച്ചെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കലക്ടര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എറണാകുളം സ്വദേശിയായ നിഖില്‍ നിര്‍മ്മല്‍ 2011ഐ.എ.എസ് ബാച്ചാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bengal IAS Officer Beats up Youth at Police Station; Watch Video, Kolkata, News, Politics, District Collector, Beat, Police Station, Social Network, Video, National.
Keywords: Bengal IAS Officer Beats up Youth at Police Station; Watch Video, Kolkata, News, Politics, District Collector, Beat, Police Station, Social Network, Video, National.
Powered by Info News For You

Comments
Post a Comment