'ഞാന്‍ ഇത് ജീവനോടെ പറയുന്നതാണ്'; താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ വീഡിയോ പോസ്റ്റ് ചെയ്ത് എരിഞ്ഞോളി മൂസ
തിരുവനന്തപുരം: (www.kvartha.com 30.01.2019) താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരിഞ്ഞോളി മൂസ. എരിഞ്ഞോളി മൂസ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടന്ന സാഹചര്യത്തിലാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്.
'ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി' എന്നു തുടങ്ങുന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ബുധനാഴ്ച വൈകുന്നേരം മുതലാണ് സന്ദേശം പ്രചരിച്ചു തുടങ്ങിയത്. നിരവധി പേര്‍ ഇതു ഷയര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് വീഡിയോയുമായി എരിഞ്ഞോളി മൂസ തന്നെ രംഗത്തെത്തിയത്.

Keywords: Kerala, Thiruvananthapuram, News, Video, Dead, Death, Erinjoli Moosa says, I'm still alive
Powered by Info News For You

Comments
Post a Comment