ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ചാനല്‍ സര്‍വെ

ന്യൂഡല്‍ഹി: (www.kvartha.com 07.01.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ചാനല്‍ സര്‍വെ. കേരളത്തില്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്നാണ് സര്‍വേ പറയുന്നത്. 2018 ഡിസംബര്‍ 15നും 25നും ഇടയില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സര്‍വേ.

കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം. എന്നാല്‍ ലോക്‌സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എന്‍ഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272 സീറ്റില്‍ ല്‍ 15 സീറ്റുകളുടെ കുറവായിരിക്കും എന്‍ഡിഎക്ക് ഉണ്ടാവുക.

LS election: BJP likely to open account in Kerala, predicts survey, New Delhi, News, Politics, Trending, BJP, Lok Sabha, Election, Survey, National.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 257 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ 'മറ്റൊരു' പാര്‍ട്ടിയായിരിക്കും കേന്ദ്രത്തില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയെന്നും സര്‍വേ പറയുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീന ശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലം ഉള്‍പ്പെടെ അഭിപ്രായ സര്‍വേയെ സ്വാധീനിച്ചതായാണു സൂചന. തെരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറില്‍ നടന്ന സര്‍വേയില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് എന്‍ഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് 138ഉം. തെരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎയ്ക്ക് സര്‍വേയില്‍ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 37.15% വോട്ടുകള്‍ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവര്‍ക്ക് 32.93%.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നു സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യം സര്‍വേ വിലയിരുത്തിയിട്ടില്ല. 2014ല്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും-85 എണ്ണം.

543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 54,300 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഓരോ ലോക്‌സഭാ മണ്ഡലത്തിലും ശരാശരി നൂറ് വോട്ടര്‍മാരെയെങ്കിലും സര്‍വേയില്‍ പങ്കെടുപ്പിച്ചു. 27,832 പുരുഷ വോട്ടര്‍മാരും 26,408 സ്ത്രീകളും സര്‍വേയില്‍ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്നും ഇന്ത്യന്‍ ടി.വി സി.എന്‍.എക്‌സ് അധികൃതര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: LS election: BJP likely to open account in Kerala, predicts survey, New Delhi, News, Politics, Trending, BJP, Lok Sabha, Election, Survey, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?