പെരുമ്പളയില്‍ എം.എസ്.എഫ് ലഹരിവിരുദ്ധ ക്യാമ്പയിന്‍ നടത്തി
പെരുമ്പള (www.evisionnews.co): വളരുന്ന വിദ്യാര്‍ത്ഥി തലമുറക്ക് നേരിന്റെ വഴികാട്ടിയായി എം.എസ്.എഫ് പെരുമ്പള ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'പച്ചത്തുരുത്ത് 19' ന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥി തലമുറയെ ലഹരിയെന്ന ആപത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നും എംഎസ്എഫിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സബ് ഇന്‍സ്പെക്ടര്‍ രത്‌നാഗരാന്‍ പെരുമ്പള അഭിപ്രായപ്പെട്ടു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി ഗംഗാധരന്‍ ബോധവല്‍കണ ക്ലാസിന് നേതൃത്വം നല്‍കി. സദസിനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ബാലചന്ദ്രന്‍ കോട്ടോടി മാജിക് അവതരിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് കുഞ്ഞി പെരുമ്പള അധ്യക്ഷത വഹിച്ചു. ഹമീദ് കുതിരില്‍, നാസര്‍ കടവത്ത്, ഹാരിഫ് ചോളിയോട്, ഖലീല്‍ പള്ളത്തോട്, മൊയ്തു തൈവളപ്പ്, നഷാത് പരവനടുക്കം ഹര്‍ഷാദ് ബെണ്ടിച്ചാല്‍, അന്‍ഷഫ് ചോളിയോട് സംസാരിച്ചു. എം.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി തന്‍സീര്‍ സ്വാഗതവും രിസ്വാന്‍ ചോളിയോട് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment