കലക്ടറെങ്കിലും ശ്രദ്ധിക്കുമോ? ജനറല്‍ ആശുപത്രിയിലെ ഉപയോഗശ്യൂനമായ കെട്ടിടം മാലിന്യം കൊണ്ട് നിറഞ്ഞു; ലാബും ബ്ലഡ് ബാങ്കും പ്രവര്‍ത്തിക്കുന്നത് മലിന ജലം ഒഴുകിയെത്തിയ കെട്ടിടത്തിന് സമീപം, മാലിന്യ പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍, പരിഹാരമില്ല, ആദ്യം ചികിത്സ വേണ്ടത് ജനറല്‍ ആശുപത്രിക്ക്?
സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: (www.kasargodvartha.com 16.01.2019) കലക്ടറെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം. ജനറല്‍ ആശുപത്രിയിലെ ഉപയോഗശ്യൂനമായ കെട്ടിടം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രി പരിസരം ഇത്രയും മലീസമായി മാറിയിട്ടും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രധാന കെട്ടിടത്തില്‍ നിന്നടക്കം വരുന്ന മാലിന്യ പൈപ്പ് പൊട്ടി ഉപയോഗശ്യൂനമായ കെട്ടിടത്തിലേക്കും സമീപത്തേ സ്ഥലത്തേക്കുമാണ് മലിന ജലം ഒഴുകുന്നത്. ഇവിടെ മലിനജലം കെട്ടിക്കിടന്ന് പുഴുക്കളും കൊതുകുകളും പെറ്റുപെരുകുകയാണ്.
അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കേണ്ട ബ്ലഡ് ബാങ്കും ലാബും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്താണുള്ളത്. അതുകൊണ്ടു തന്നെ രോഗികളുടെ ജീവനു തന്നെ ഇത് ഭീഷണിയാകുമെന്നാണ് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നത്. പൊട്ടിയ പൈപ്പില്‍ നിന്നും മലിനജലവും കക്കൂസ് മാലിന്യങ്ങള്‍പോലും പുറത്തേക്കാണ് ഒഴുകുന്നത്. ചീഞ്ഞുനാറുന്ന ഈ ഭാഗത്തേക്ക് മൂക്ക് പൊത്താതെ പോകാന്‍ കഴിയില്ല. പഴയ ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ ആശുപത്രിയുടെ എന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.
സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന രീതിയിലാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. പൊട്ടിയ പൈപ്പ് യഥാസമയം നന്നാക്കിയിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാമെന്നാണ് ആശുപത്രി ജീവനക്കാരടക്കം പറയുന്നത്. ആശുപത്രി വികസന ഫണ്ടില്‍ നിന്നും ആവശ്യമായ തുക ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുമെങ്കിലും ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. വീടും പരിസരവും നാടും ശുചിത്വം പാലിക്കണമെന്ന് എപ്പോഴും ഉപദേശിക്കാറുള്ള ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രിക്ക് ഈ ദുര്‍ഗതി ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഉപയോഗശ്യൂനമായ ഈ കെട്ടിടത്തി്‌നകത്തെ മാലിന്യത്തിന് തീപിടുത്തവും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Waste in Kasaragod General hospital unused building, General-hospital, Top-Headlines, Kasaragod, News, waste.

Powered by Info News For You

Comments
Post a Comment