ഓച്ചിറ ആംബുലന്‍സ് അപകടം; ഗുരുതരമായി പരിക്കേറ്റ ഒഡീഷ സ്വദേശിയും മരണത്തിന് കീഴടങ്ങി, മരണം രണ്ടായി

കൊല്ലം: (www.kasargodvartha.com 07.01.2019) കാസര്‍കോട്ടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് കൊല്ലം ഓച്ചിറ ദേശീയപാതയില്‍ അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഹോട്ടല്‍ തൊഴിലാളി വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രന്‍ (60) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓച്ചിറയിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റ് തൊഴിലാളിയും ഒഡീഷ ചെമ്പദേരിപുര്‍ സ്വദേശിയുമായ രാജുദോറ (24)യാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ഓച്ചിറ പള്ളിമുക്ക് എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 10.20 മണിയോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്ന മേല്‍പറമ്പിലെ ഷറഫുദീന്റെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.

സൈക്കിളില്‍ പോയ ചന്ദ്രനെയും ഹോട്ടലില്‍ ചപ്പാത്തി നല്‍കിയശേഷം പുറത്തേക്കിറങ്ങിയ രണ്ട് ഒഡീഷ സ്വദേശികളെയും ഇടിച്ച ആംബുലന്‍സ് രണ്ട് സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും തകര്‍ത്തു സമീപത്തെ വൈദ്യൂതത്തൂണിലിടിച്ചാണു നിന്നത്. സ്‌കൂട്ടറുകള്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ഒഡീഷ സ്വദേശി മനോജ്കുമാര്‍ കേത്ത (23)യെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് കാസര്‍കോട് സ്വദേശി അശ്വന്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആംബുലന്‍സില്‍ ഡ്രൈവര്‍ അബ്ദുല്ലയ്‌ക്കൊപ്പം സഹഡ്രൈവര്‍ ഹാരിസുമുണ്ടായിരുന്നു. അബ്ദുല്ലയെ ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെയും രാജുദോറയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുമംഗലയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍: സൂര്യ, പ്രിയ. മരുമക്കള്‍: ശ്രീജിത്ത്, ശിവന്‍. രാജുദോറയുടെ മൃതദേഹം ബന്ധുക്കളെത്തിയശേഷം ഒഡീഷയിലേക്കു കൊണ്ടുപോകും. രണ്ടുവര്‍ഷം മുമ്പാണു രാജുവും മനോജും ഓച്ചിറയിലെത്തിയത്.

Related News:
കാസര്‍കോട്ടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് ഓച്ചിറയില്‍ അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതരം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kollam, Accidental-Death, Ambulance, Ambulance accident; 1 more died
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?