ഹുസൂരില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് ഗുരുതരം

ഹുസൂര്‍ (കര്‍ണാടക): (www.kasargodvartha.com 13.01.2019) കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹുസൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറയിലെ റിട്ട. അധ്യാപകന്‍ കോണിക്കല്‍ വീട്ടില്‍ ദേവസ്യ ആന്റണി- റിട്ട. അധ്യാപിക സുലൈഖ ദമ്പതികളുടെ മകന്‍ അഖിന്‍സ് സെബാസ്റ്റ്യന്‍ (25) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ എം ബി എ വിദ്യാര്‍ത്ഥിയാണ് സെബാസ്റ്റ്യന്‍. കൂട്ടുകാരോടൊപ്പം കാറില്‍ നാട്ടിലേക്കു വരുന്നതിനിടെ ഹൂസൂറിലെത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Kanhangad, Friend, Karnataka, National, Kasaragod native died in accident at Husur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?