കാഞ്ഞങ്ങാട്ട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു

Image result for accidentകാഞ്ഞങ്ങാട് (www.evisionnews.co): നിയന്ത്രണംവിട്ട ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ ദേശീയപാത തോയമ്മല്‍ ജില്ലാ ആസ്പത്രിക്ക് മുന്നിലാണ് അപകടം. പച്ചക്കറി കയറ്റി പോവുകയായിരുന്ന കെഎല്‍ 14 ഡി 6283 നമ്പര്‍ ലോറിയാണ് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. ആറങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദപ്പെടുത്തുകയും പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട ലോറി എടുത്തുമാറ്റുകയുമായിരുന്നു. അപകട നടക്കുമ്പോള്‍ മറ്റു വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ലോറിയിലുണ്ടായിരുന്ന ഡ്രൈവരും മറ്റു രണ്ടുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?