ഉപ്പള റെയില്‍വെ സ്റ്റേഷന്‍ അടച്ചുപൂട്ടുന്നതിനെതിരെ സമരം ശക്തമാവുന്നു


മഞ്ചേശ്വരം (www.evisionnews.co): ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടുന്നതിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹം ഒരാഴ്ച പിന്നിട്ടു. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുളള മേല്‍പാലം നിര്‍മിക്കുക, റിസര്‍വേഷന്‍ കൗണ്‍ണ്ടര്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാ കേന്ദ്രവുമാണ് ഉപ്പള. മൂന്നു പഞ്ചായത്തുകളിലായി നൂറില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. നിരവധി പേര്‍ കപ്പലിലും മുംബൈ, പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ സിറ്റികളിലും ജോലി ചെയ്യുന്നു. കാസര്‍കോട്, മംഗലാപുരം നഗരങ്ങള്‍ക്കിടയില്‍ അനുദിനം പുരേഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഉപ്പള. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് കാല്‍നൂറ്റാണ്ടിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഏഴാം ദിവസത്തില്‍ മിഷന്‍ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രാഘവ ചേരാല്‍ സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. കെ.ബി മുഹമ്മദ് കുഞ്ഞി, മഹമൂദ് കൈക്കമ്പ, കെ.എഫ് ഇഖ്ബാല്‍ ഉപ്പള, ബഹ്‌റൈന്‍ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് ശാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് ജമീല സിദ്ദിഖ്, യു.കെ യൂസഫ്, ഗോള്‍ഡന്‍ മൂസക്കുഞ്ഞി, ഫാറൂഖ് ഷിറിയ, അബ്ബാസ് ഓണന്ത, ജമീല അഹമ്മദ്, ഫാത്തിമ അബ്ദുല്ല, കരീം പൂന, സുബൈര്‍ മാളിക, റൈഷാദ് ഉപ്പള, ജബ്ബാര്‍ പള്ളം, രമണന്‍, ഹസീം മണിമുണ്ട, ഹമീദ് കോസ്മോസ്, അബുതമാം, നാസര്‍ ചെര്‍ക്കളം, മജീദ് പച്ചമ്പളം, സി. സത്യന്‍, വിജയന്‍ ശൃഗാര്‍, അയ്യൂബ് ഹാജി മലങ്, മെഹമൂദ് സീഗന്റടി, നാഫി ബപ്പായത്തൊട്ടി സംബന്ധിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?