ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടണമെന്നത് അധികൃതരുടെ വ്യാമോഹം മാത്രം: പി കെ കുഞ്ഞാലിക്കുട്ടി എം പി

ഉപ്പള: (www.kasargodvartha.com 24.01.2019) അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ 24 ദിവസമായ വ്യാഴാഴ്ച പി കെ കുഞ്ഞാലിക്കുട്ടി എം പി സമരപ്പന്തലിലെത്തി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടണമെന്നത് അധികൃതരുടെ വെറും വ്യാമോഹം മാത്രമെന്നും അത്തരം നടപടികളെ ശക്തിയുക്തം എതിര്‍ക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സമരസമിതി നേതാക്കളോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണുമെന്നും സമരത്തിന് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ അറിയിക്കുന്നതായും  കുഞ്ഞാലിക്കുട്ടി പറഞ്ഞു. എച്ച് ആര്‍ പി എം ജില്ലാ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള നിവേദനം സമര്‍പ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുന്‍ മന്ത്രി സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി എ മൂസ, യു കെ യൂസുഫ്, ഹാഷിം ബംബ്രാണി, ജമീല അഹ് മദ്, നാസര്‍ ചെര്‍ക്കളം, മഹ് മൂദ് കൈക്കമ്പ, കോസ്‌മോസ് ഹമീദ്, രാഘവ ചേരാല്‍, ഷരീഫ് മുഗു, അബു തമാം, ഗോള്‍ഡന്‍ റഹ് മാന്‍, മജീദ് പച്ചമ്പളം, കൊട്ടാരം അബൂബക്കര്‍, ബദ്‌റുദ്ദീന്‍ കെ എം കെ, ഇബ്രാഹിം മോമിന്‍, ഉഷ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, P.K.Kunhalikutty, P K Kunhalikutty MP about Uppala Railway station
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?