ചേറ്റുകുണ്ടിലെ സംഘര്‍ഷം: അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരെ കൂടി അറസ്റ്റില്‍


ബേക്കല്‍ (www.evisionnews.co): വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരെ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് കൊളവയല്‍ സുനാമി കോളനിയിലെ കെ. ഷൈജു (26), ചിത്താരി കടപ്പുറം സ്വദേശികളായ സി.കെ വേണു (49), കെ.വി ജ്യോതിഷ് കുമാര്‍ (46), കെ. ശിവന്‍ (38), സി.കെ സതീശന്‍ (38) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു. 

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 500 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ പോലീസ് വാഹനം തകര്‍ക്കുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. നേരത്തെ പോലീസിനെ അക്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?