സംസ്ഥാനത്ത ആദ്യ ഭിന്നശേഷി സൗഹൃദ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കായംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു
കായംകുളം: (www.kvartha.com 17.01.2019) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'കൈവല്യ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (മോഡല്‍ കൈവല്യ സെന്റര്‍) കായംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കായംകുളം മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വെച്ച് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കൈവല്യ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും ഇവര്‍ക്കായി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന തൊഴില്‍ വകുപ്പില്‍ നിന്നും ഉണ്ടാവുമെന്നും കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന് കീഴില്‍ ഇന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒട്ടേറെ തൊഴില്‍ പദ്ധതികളും അവസരങ്ങളും ലഭ്യമാണ് . ഇവയുടെ എല്ലാ സേവനങ്ങളും കായംകുളത്ത് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തില്‍ ലഭ്യമാകും. ഇതിനായി എല്ലാ തരത്തിലുള്ള സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. സംസ്ഥാനത്ത തൊഴില്‍ മേഖലയില്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ജോബ് പോര്‍ട്ടലുകള്‍ വഴിയും ജോബ് ഫെയറുകളിലൂടെയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈവല്യ പോലെയുളള പദ്ധതികള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിലുകളുടെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ സമൂഹം കടന്നു പോകുന്നത്. അതിനാല്‍ തന്നെ കാലാനുസൃതമായി അറിവിലും നൈപുണ്യ ശേഷിയിലും വര്‍ധനവ് ആവശ്യമാണ്. അല്ലാതെ തൊഴില്‍ മേഖലയില്‍ നടക്കുന്ന മത്സരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള വിവിധങ്ങളായ പദ്ധതികള്‍ക്ക് രൂപം നല്‍കിയരിക്കുന്നത്. തൊഴില്‍ കമ്പോളത്തില്‍ എത്തിച്ചേരുന്ന യുവതീ യുവാക്കള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുവാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതാണ് വകുപ്പിന്റെ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഈ തരത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പ്രയോജനപ്പെടുത്തുവാന്‍ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മിനി സിവില്‍ സ്‌റ്റേഷനില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ അഞ്ചാമത്തെ എംപ്ലോയ്‌മെന്റ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റേയും ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ഗ്രാമീണ മേഖലയിലടക്കം തൊഴില്‍ രംഗത്തെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസസ് മുഖേന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തൊഴില്‍ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കി കൊണ്ട് ഗ്രാമീണ മേഖലക്ക് കൂടുതല്‍ പ്രധാന്യം നല്‍കിക്കൊണ്ട് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ഡി.സികള്‍ പ്രവര്‍ത്തിക്കുക.
കരിയര്‍ ഗൈഡന്‍സ് രംഗത്ത് സംസ്ഥാനത്ത് ഇന്ന് നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. എന്നാല്‍ ഇവയില്‍ പലതും വാണിജ്യ താത്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം തെറ്റായ പല പ്രവണതകളും പുലര്‍ത്തുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഗ്രാമീണ മേഖലയിലെ തൊഴിലന്വേഷകരായ യുവതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി സര്‍ക്കാര്‍ ഇത്തരത്തിലുള്ള കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്.
ചെറുപ്പത്തില്‍ തന്നെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി കരിയറും പഠനവും രൂപപ്പെടുത്താനും താല്പര്യമുള്ള മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും സി.ഡി.സികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകരമാകുമെന്നും സി.ഡി.സി യുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Employment exchange for persons with disabilities started at Kayamkulam, Government-employees, News, Inauguration, Minister, Students, Education, Kerala.

Powered by Info News For You

Comments
Post a Comment