സ്‌റ്റേഡിയം നിര്‍മാണം: ചെങ്ങന്നൂര്‍ നഗരസഭാ കൗണ്‍സില്‍ അറിയാതെ സ്ഥലം സര്‍ക്കാരിന് കൈമാറി നാമകരണവും നടത്തി

ചെങ്ങന്നൂര്‍: (www.kvartha.com 29.01.2019) സ്‌റ്റേഡിയം നിര്‍മാണത്തിനായി നഗരസഭാ കൗണ്‍സില്‍ അറിയാതെ പെരുങ്കുളം പാടത്തെ സ്ഥലം സര്‍ക്കാരിന് പൂര്‍ണമായി കൈമാറി സ്‌റ്റേഡിയത്തിന് നാമകരണവും നടത്തി. കൗണ്‍സിലര്‍മാര്‍ അറിയാതെ വ്യാജമായി കൗണ്‍സില്‍ തീരുമാനം മിനിട്‌സ് ബുക്കില്‍ രേഖപ്പെടുത്തിയതിനെതിരെ നഗരസഭാ കൗണ്‍സില്‍ പരാതി നല്‍കിയിരിക്കയാണ്.

2017 സെപ്റ്റംബര്‍ 26 ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം മിനിട്‌സ് ബുക്കില്‍ മാറ്റിയെഴുതി സര്‍ക്കാരുമായി സെക്രട്ടറി കരാര്‍ ഒപ്പുവച്ചതിന് എതിരെയാണ് നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ പരാതി നല്‍കിയത്.

Controversy over Changannur Municipal stadium construction work, News, Municipality, Controversy, Complaint, MLA, Funds, Enquiry, Kerala

അജണ്ടയ്ക്ക് വിരുദ്ധമായി എടുത്ത തീരുമാനത്തിനെതിരെ അര്‍ബന്‍ അഫേഴ്‌സ് ഡയറക്ടര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. പെരുങ്കുളം പാടത്തെ സ്ഥലം സര്‍ക്കാരിന് കൈമാറുന്നതിനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിനും സ്‌റ്റേഡിയത്തിന് നാമകരണം നടത്തുന്നതിനും കൗണ്‍സില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

2017 സെപ്റ്റംബര്‍ 25 ന് നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ സെക്രട്ടറിക്ക് നല്‍കിയ കത്ത് പ്രകാരമാണ് 26ന് അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്ന് അജണ്ട പരിഗണനയ്ക്ക് വന്നത്.

ചെങ്ങന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഫണ്ട് അനുവദിക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുന്നതിന് മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍നായര്‍ നിര്‍ദ്ദേശിച്ച വിഷയമാണ് നഗരസഭാ ചെയര്‍മാന്റെ കത്തായി നഗരസഭാ കൗണ്‍സില്‍ പരിഗണിച്ചത്.

ഇതനുസരിച്ച് ഫണ്ടിനായി അപേക്ഷിക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് പകരം സ്‌റ്റേഡിയം നിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ 40 കോടി അനുവദിച്ചു എന്ന് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍നായര്‍ അറിയിച്ചതനുസരിച്ച് സ്‌റ്റേഡിയം നിര്‍മാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനും ഇതു സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് (എം.ഒ.യു.) കേരള സര്‍ക്കാരുമായി ഒപ്പു വയ്ക്കുന്നതിന് നഗരസഭയ്ക്ക് സമ്മതമാണെന്ന് സര്‍ക്കാരിനെ അറിയിക്കുന്നതിനും കൗണ്‍സില്‍ തീരുമാനം എടുത്തു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സര്‍ക്കാരിനോട് ഫണ്ടിനായി അപേക്ഷിക്കാന്‍ അജണ്ട വച്ച് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം ഫണ്ട് അനുവദിച്ചശേഷമുള്ള കാര്യങ്ങളാണ്. നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മിനിട്‌സ് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണമെന്ന മുനിസിപ്പല്‍ നിയമം നിലനില്‍ക്കെ കഴിഞ്ഞ ഒന്നര വര്‍ഷമായി കൗണ്‍സില്‍ യോഗങ്ങളുടെ മിനിട്‌സ് കോപ്പി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടില്ല.

സമാന രീതിയില്‍ മിനിട്‌സില്‍ പലക്രമക്കേടുകളും നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. 2017 സെപ്റ്റംബര്‍ 26ന് ചേര്‍ന്ന കൗണ്‍സില്‍ യോഗതീരുമാനമനുസരിച്ച് സര്‍ക്കാരുമായി എം.ഒ.യു. ഒപ്പു വെയ്ക്കുന്നതിന് തീരുമാനം മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടും 2018 ഒക്ടോബര്‍ അഞ്ചിനാണ് സെക്രട്ടറി ഒപ്പുവെച്ചിട്ടുള്ളത്.

ഇതിനിടയിലിരുന്ന രണ്ട് സെക്രട്ടറിമാരും കരാറില്‍ ഒപ്പുവച്ചിട്ടില്ല. കരാര്‍ പ്രകാരം നഗരസഭ സ്‌റ്റേഡിയത്തില്‍ നഗരസഭയ്ക്ക് ക്യാമ്പോ, മത്സരങ്ങളോ സംഘടിപ്പിക്കണമെങ്കില്‍ രണ്ടാഴ്ച മുന്‍പ് സര്‍ക്കാരില്‍ നിന്നും രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നാണ്. സ്‌റ്റേഡിയത്തിന് ഉദയകുമാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്ന് നാമകരണം ചെയ്തതായും കരാറില്‍ പറയുന്നു.

ഇത്തരത്തില്‍ ഒരു തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ച സ്ഥിതിക്ക് മിനിട്‌സ് ബുക്കില്‍ ചെയര്‍മാന്റെ ഒപ്പ് വ്യാജമാണോ എന്ന് പരിശോധിച്ച് കണ്ടെത്തണം. ചെയര്‍മാന്റെ അനുമതിയില്ലാതെ സെക്രട്ടറി എം.ഒ.യു. മുദ്രപത്രത്തില്‍ ഒപ്പുവെച്ച് സര്‍ക്കാരിന് കൈമാറിയതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.

നാലു കോടിയോളം കടബാധ്യതയും മാസംതോറും ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന നഗരസഭയുടെ നഗരമധ്യത്തിലെ പെരുങ്കുളം പാടത്തെ 18 ഏക്കര്‍ സ്ഥലം നഷ്ടമാകുകയും ചെയ്യുന്നതോടെ നഗരസഭയുടെ വലിയ ആസ്തിയാണ് നഷ്ടമാകുന്നത്. സ്‌റ്റേഡിയം നിര്‍മാണത്തിനായി സ്ഥലം സര്‍ക്കാരിന് വിട്ടുനല്‍കുകയും നിര്‍മാണത്തിന് ശേഷം അത് നഗരസഭയ്ക്ക് തിരിച്ചു നല്‍കുകയുമാണ് കീഴ്‌വഴക്കം.

നഗരസഭയും സര്‍ക്കാരും തമ്മിലുള്ള കരാര്‍ കൗണ്‍സിലില്‍ അറിഞ്ഞ് മതിയായ ഭേദഗതി വരുത്തി സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് ഷിബുരാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversy over Changannur Municipal stadium construction work, News, Municipality, Controversy, Complaint, MLA, Funds, Enquiry, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?