കാഞ്ഞങ്ങാട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം: പ്രവര്‍ത്തകരെ പോലിസ് ഗ്രാനേഡ് പ്രയോഗിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച വൈകിട്ടോടെ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. പൊലിസ് ഗ്രാനേഡ് പ്രയോഗിച്ചു. ചേറ്റുക്കുണ്ടില്‍ വനിതാ മതിലിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനവുമായി പുതിയ കോട്ടയിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി കൊടിമരം നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. സി.പി.എം പ്രകടനം ആര്‍.എസ്.എസ് കാര്യാലയം അടക്കമുള്ള കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആസ്പത്രിക്കടുത്തേക്ക് നീങ്ങിയപ്പോള്‍ കാഞ്ഞങ്ങാട് സി.ഐ സുനില്‍കുമാര്‍ സംഘര്‍ഷം ഒഴിവാക്കാനായി ഗ്രാനേഡ് പ്രയോഗിച്ചു. 

ഇതേതുടര്‍ന്ന് അവിടെയുണ്ടായിരുന്ന സി.പി.എമ്മുകാര്‍ പിരിഞ്ഞുപോയത് വന്‍ സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കി. 200ഓളം സി.പി.എമ്മുകാരാണ് സംഘടിച്ചെത്തി ആര്‍.എസ്.എസ് കാര്യാലയം അടക്കമുള്ള ഭാഗത്തേക്ക് നീങ്ങിയത്. പൊലിസ് ഗ്രാനേഡ് പ്രയോഗിച്ചതിനാല്‍ വലിയ പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തകര്‍ പിരിയുകയായിരുന്നു. സംഘര്‍ഷ സ്ഥലത്ത് ജില്ലാ പൊലിസ് മേധാവി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?