ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി
പത്തനംതിട്ട (www.evisionnews.co): ശബരിമല ദര്‍ശനത്തിന് വന്ന യുവതികളെ കനത്ത പ്രതിഷേധം കാരണം പൊലീസ് തിരിച്ചിറക്കി. ബലം പ്രയോഗിച്ചാണ് പോലീസ് ഇവരെ തിരിച്ചിറക്കിയത്. പമ്പയിലെത്തിയ കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്തിനെയും ഷാനിലയേയും പ്രതിഷേധക്കാര്‍ നീലിമലയില്‍ വെച്ച് തടഞ്ഞത്. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്നവര്‍ ഇവിടെ സംഘടിക്കാന്‍ തുടങ്ങിയതോടെയാണ് യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിയത്.
ഇന്ന് പുലര്‍ച്ചെ നാലിനാണ്് ഇരുവരും ഏഴംഗ സംഘത്തിന് ഒപ്പം ദര്‍ശനത്തിന് വന്നത്. മല ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തടയുകയായിരുന്നു. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തങ്ങള്‍ വ്രതം നോക്കിയാണ് ശബരിമലയില്‍ ദര്‍ശനത്തിന് വന്നതെന്ന് രേഷ്മ പറഞ്ഞു. സമാധനപരമായി വരാമെന്നുള്ളത് കൊണ്ടാണ് മകരവിളക്ക് കഴിയാന്‍ കാത്തിരുന്നത്. പൊലീസിന് തങ്ങളെ പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിന് എത്തിക്കാമായിരുന്നു. പ്രതിഷേധക്കാരുടെ ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. വ്രതം നാലു മാസമായി നോക്കുകയാണ്. തിരികെ കുടുംബജീവിതത്തിലേക്കു മടങ്ങാന്‍ മാല അഴിക്കണം. ആചാരപ്രകാരം അയ്യപ്പനെ കാണാന്‍ മാല അഴിക്കണമെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment