തണുപ്പ് തുടരും; മഴക്കും കാറ്റിനും സാധ്യത

Related image

കോഴിക്കോട് (www.evisionnews.co): കേരളത്തില്‍ അനുഭവപ്പെടുന്ന തണുപ്പ് ഫെബ്രുവരി അഞ്ച് വരെ തുടരും. കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സാധാരണ നിലയില്‍ നിന്ന് രാത്രികാല താപനിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുക. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രി താപനില 2.9 ഡിഗ്രിവരെ കുറയും. കോഴിക്കോട് 1.2 ഡിഗ്രിയും കണ്ണൂരില്‍ 0.4, തിരുവനന്തപുരം 0.9 ഡിഗ്രി കുറഞ്ഞു.

തണുപ്പും രാത്രിയിലെ മഞ്ഞും അസുഖം വരുത്തുന്ന കാലാവസ്ഥയാണ് സൃഷ്ടിക്കുക. പകല്‍ താപനില പരമാവധി 34 ഡിഗ്രിവരെയാണ് പ്രതീക്ഷിക്കുന്നത്. മിക്ക ജില്ലകളിലും ഇത് 3233 ആയിരിക്കും. എന്നാല്‍ ആര്‍ദ്രതയില്‍ ഉണ്ടായ വ്യതിയാനം അസുഖങ്ങള്‍ക്ക് കാരണമാക്കുമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയത്ത് ആര്‍ദ്രത 65 ശതമാനവും കോഴിക്കോട് 70, പാലക്കാട് 75, കൊച്ചി 73, കരിപ്പൂര്‍ 51, കണ്ണൂര്‍ 59 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആര്‍ദ്രത കുറയുന്നതിനാല്‍ പകല്‍ചൂട് അസഹ്യമായി തോന്നും. രാത്രിയിലെ മഞ്ഞും തണുപ്പും ഏല്‍ക്കുമ്പോള്‍ പനി, ജലദോഷം, കഫക്കെട്ട്, വരണ്ട ചുമ എന്നിവക്ക് കാരണമാകും. അതിനാല്‍ രാത്രികാലത്ത് പുറത്തിങ്ങുമ്പോള്‍ വായും മൂക്കും ചെവിയും മൂടിക്കെട്ടുകയും നെഞ്ച് തണുക്കാതരിക്കാന്‍ ജാക്കറ്റ് ഉപയോഗിക്കുകയും ചെയ്യണം. ഈമാസം 28 വരെ മുന്‍ കരുതല്‍ സ്വീകരിക്കണം.

ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഈ മാസം 28നും 29നും തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും ചിലയിടങ്ങളില്‍ ചാറ്റല്‍മഴക്കും സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനമാണ് മഴക്ക് കാരണമാകുക. 28, 29 നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം. എറണാകുളം മുതല്‍ കോട്ടയം വരെയുഴള്ള ജില്ലകളില്‍ ചാറ്റല്‍മഴ പ്രതീക്ഷിക്കാം. വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?