കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാതി: തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡല്‍ഹി: (www.kvartha.com 07.01.2019) അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരില്‍ ഈ മാസം 28ന് നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തെ തുടര്‍ന്നാണ് നീക്കം.
ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ വിവിധ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിനായി നടത്തിയ കാര്യങ്ങള്‍ അസാധുവായി കണക്കാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് തിരുവാരൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നത്.
എന്നാല്‍ ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ തിരുവാരൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പ് നടത്താവൂ എന്നാവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഡിഎംകെയും എഡിഎംകെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tamilnadu, National, By-election, News, Bypoll in Karunanidhi’s constituency Tiruvarur cancelled over Cyclone Gaja aftermath

Powered by Info News For You

Comments
Post a Comment