യുവതീപ്രവേശനം: സംസ്ഥാനത്ത് അക്രമം തുടരുന്നു; തിരുവനന്തപുരത്തും കണ്ണൂരിലും പത്തനംതിട്ടയിലും വീണ്ടും സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ് ഉള്‍പ്പെടെ വ്യാപക ആക്രമണം, ബി ജെ പി ഓഫീസ് കത്തിച്ചു

തിരുവനന്തപുരം: (www.kvartha.com 04.01.2019) ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമതി വ്യാഴാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് അനുബന്ധിച്ച് തുടങ്ങിയ അക്രമസംഭവങ്ങള്‍ക്ക് അറുതി ഇല്ല. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്കു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും പത്തനംതിട്ടയിലും വീണ്ടും സംഘര്‍ഷം. വീടുകള്‍ക്ക് നേരെ ബോംബേറ് ഉള്‍പ്പെടെ വ്യാപക ആക്രമണം, ബി ജെ പി ഓഫീസ് കത്തിച്ചു.

കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും ആണ് വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണുണ്ടായത്. നെടുമങ്ങാട്ടും വലിയമലയിലും ആക്രമിക്കപ്പെട്ടത് സിപിഎമ്മുകാരുടെ വീടുകളാണ്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെയായിരുന്നു ആക്രമണം. പന്തയില്‍ ഷിബുവിന്റെ വീട്ടിലെ ജനലും കാറും എറിഞ്ഞ് തകര്‍ത്തു.

Massive Protests in Kerala Over Women's Entry into Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Women, attack, Police, Arrested, Trending, Kerala

കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക സംഘര്‍ഷം നടന്ന തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ചയും ചെറിയ തോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒരു സംഘം സി.പി.എം ഓഫീസിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്. നെടുമങ്ങാട് മന്നൂര്‍കോണത്ത് സി.പി.എം കൗണ്‍സിലറുടെ വീട്ടിലേക്കും ബോംബാക്രമണം നടന്നു. പലയിടങ്ങളിലും സി.പി.എം നേതാക്കളുടെ വീടിന് നേരെ ആക്രമണം നടക്കുന്നുണ്ട്.

Massive Protests in Kerala Over Women's Entry into Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Women, attack, Police, Arrested, Trending, Kerala

തിരുവനന്തപുരം മലയിന്‍കീഴ് മൂന്നു നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂളിനു സമീപം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകള്‍. ബിജെപി നിയന്ത്രണത്തിലുള്ളതാണു സ്‌കൂളെന്ന് പോലീസ് പറഞ്ഞു.

Massive Protests in Kerala Over Women's Entry into Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Women, attack, Police, Arrested, Trending, Kerala

പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മഴു ഉപയോഗിച്ച് ഈ വീടുകളുടെ വാതിലുകള്‍ ഒരു സംഘം തകര്‍ക്കുകയായിരുന്നു. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ത്തത്. സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതായും പരാതിയുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളംപേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. ചില കടകളും അഗ്‌നിക്കിരയാക്കി.

കണ്ണൂര്‍ പുതിയതെരുവിലെ ബിജെപി ഓഫീസ് കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണു സംഭവം. ഓഫീസ് പരിസരത്തു ഉറങ്ങുകയായിരുന്ന മൂപ്പന്‍പാറ സ്വദേശി സുരേഷിനു പൊള്ളലേറ്റു. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടു പേരാണ് ഓഫീസിന് തീവച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സുരേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്റെ വീടിനുനേരെ പുലര്‍ച്ചെ ബോംബേറുണ്ടായി. രണ്ടുമണിയോടെയാണു രണ്ടു സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ പിറകില്‍ അടുക്കള ഭാഗത്താണ് ബോംബ് പതിച്ചത്. രണ്ട് ബോംബില്‍ ഒരെണ്ണം പൊട്ടി. ശബ്ദംകേട്ട് ശശികുമാര്‍ പുറത്തിറങ്ങുകയായിരുന്നു.

വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് ബോംബാണ് എറിഞ്ഞതെന്ന് മനസിലാത്. ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാന്‍കൂടിയായ ശശികുമാര്‍ സി.പി.എം ഈസ്റ്റ് പേരാമ്പ്ര ലോക്കല്‍ കമ്മറ്റി അംഗമാണ്.

ബോംബേറില്‍ ആളുകള്‍ക്ക് പരിക്കോ വീടിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പേരാമ്പ്ര പോലീസ് കേസെടുത്തു.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്നാണു പോലീസിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡിജിപി നിര്‍ദേശിച്ചു.

കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 100 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 140 പ്രതികളാണ് മൊത്തത്തിലുള്ളത്. കണ്ണൂര്‍, തലശ്ശേരി, വളപട്ടണം,പയ്യന്നൂര്‍ കുടിയാന്മല, തളിപ്പറമ്പ് സ്‌റ്റേഷനുകളിലാണ് കൂടുതല്‍ കേസുകളുള്ളത്. ഇതില്‍ കണ്ണൂര്‍ പോലീസ് സബ് ഡിവിഷനില്‍ വിവിധ കേസുകളില്‍പെട്ട 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 23പേരെ കോടതി റിമാന്‍ഡ് ചെയ്തു.

തളിപ്പറമ്പ് പോലീസ് ഡിവിഷനില്‍ കീഴില്‍ തളിപ്പറമ്പ്, കുടിയാന്മല സ്‌റ്റേഷനുകളില്‍ ആറ് പേര്‍ അറസ്റ്റിലായി. ഇവിടെ രാത്രി കാര്യമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലശ്ശേരി പോലീസ് വിവിധ അക്രമ സംഭവങ്ങളിലായി 10 കേസുകള്‍ എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വേണ്ടി അക്രമ ബാധിത പ്രദേശങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ തുടരുകയാണ്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രത തുടരുന്നു. വോര്‍ക്കാടിയില്‍ വ്യാഴാഴ്ച രാത്രി മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. മംഗളൂരുവില്‍ എ.സി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വോര്‍ക്കാടിയില്‍ കുത്തേറ്റത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുമ്പള വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ഗുരുപ്രസാദിനും, കിരണിനും വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിറിയ സ്‌കൂളിന് സമീപത്ത് വെച്ചാണ് വസന്തന് കുത്തേറ്റത്. ഷിറിയ സ്‌കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകന്‍ ചരണ്‍ രാജിനെ ഒരു സംഘം മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മനോരമ ലേഖകന്‍ ശ്യാംബാബുവിന്റെ വീടിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ അക്രമമുണ്ടായി. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം നടന്നു. പള്ളിക്കര കീക്കാനത്ത് സി.പി.എം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്തു.

സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സി.ആര്‍.പി.സി 144 പ്രകാരം മഞ്ചേശ്വരം താലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ജില്ലയില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് പൊതുമുതല്‍ നശിപ്പിച്ചതിന്റെ കണക്കുകളും ശേഖരിക്കുകയാണ്. അക്രമികളില്‍ നിന്നുതന്നെ നഷ്ടം ഈടാക്കാനാണ് പോലീസ് നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Massive Protests in Kerala Over Women's Entry into Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Women, attack, Police, Arrested, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?